വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായി ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ ആണ് പറയാൻ പോകുന്നത്. നിത്യജീവിതത്തിൽ ഇത് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് ദോശമാവ് പുളിച്ചു പോയി കഴിഞ്ഞാൽ അത് പുളി ഇല്ലാതാക്കുന്നതിന് വേണ്ടിയും അതുപോലെ തന്നെ കുറച്ചു ദോശമാവേ കയ്യിലുള്ളൂ എങ്കിൽ അതിന്റെ അളവ് കൂട്ടുന്നതിന് വേണ്ടിയും അതും വെള്ളം ചേർക്കാതെ ചെയ്യുന്നത് എങ്ങനെയാണ് എന്ന് നോക്കാം.
അതിനുവേണ്ടിയിട്ട് ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക ഈ അരപ്പ് ദോശ മാവിലേക്ക് ചേർത്തു കൊടുക്കുക. ദോശമാവ് കുറവാണെങ്കിൽ കൂട്ടാൻ ഇതുപോലെ ചെയ്താൽ മതി. അതിനുശേഷം നിങ്ങൾക്ക് ദോശ ഉണ്ടാക്കാവുന്നതാണ് സാധാരണ പോലെ തന്നെ നല്ല ടേസ്റ്റി ആയിരിക്കും.
ഇങ്ങനെ ചെയ്യുന്നതിന്റെ മറ്റൊരു ഗുണം ദോശമാവ് പുളിച്ചു പോയതാണെങ്കിൽ ആ പ്രശ്നങ്ങളും മാറ്റാൻ സാധിക്കും. അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് അടുക്കളയിൽ ഉപ്പ് ഏതു പാത്രങ്ങളിൽ നിങ്ങൾ ഇട്ടുവച്ചാലും കുറച്ചു ദിവസങ്ങൾക്കുശേഷം അതിൽ വെള്ളം വരും. കൂടുതൽ ഉപ്പും ഈ വെള്ളത്തിൽ അലിഞ്ഞു പോവുകയും ചെയ്യും.
കൂടുതലായി ഇത് സംഭവിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളിൽ നമ്മൾ ഉപ്പു സൂക്ഷിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ ഇനി പ്ലാസ്റ്റിക് പാത്രത്തിൽ വെച്ചാലും ഉപ്പ് അലിഞ്ഞു പോകാതിരിക്കാൻ ഇതുപോലെ ചെയ്താൽ മതി. അതിനായി ഒരു ചിരട്ട നമുക്ക് ആവശ്യമാണ് ചെറിയൊരു കഷണം മാത്രം മതി അത് നന്നായി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഏത് പാത്രത്തിലാണോ ഉപ്പ് ഇട്ട് വെച്ചിരിക്കുന്നത് ആ പാത്രത്തിന്റെ ഉള്ളിലേക്ക് ചെറിയ കഷണം ചിരട്ടയും ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ വെള്ളത്തില് അലിഞ്ഞു പോവുകയില്ല. Credit : grandmother tips