ഓണം കൂട്ടുകാർക്കും കുടുംബത്തിനുമൊപ്പം ആഘോഷമാക്കി മലയാളികളുടെ പ്രിയ താരം ആസിഫ് അലി. | Onam Is Celebrated With Friends And Family Actor Asif Ali.

Onam Is Celebrated With Friends And Family Actor Asif Ali : മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട യുവ നായകന്മാരിൽ ഒരാളാണ് ആസിഫ് അലി. സിനിമ പാരമ്പര്യം ഒട്ടും ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നുമാണ് സിനിമാ മേഖലകളിലേക്ക് ആസിഫ് അലി എത്തുന്നത്.വലിയ ആരാധകരെ ഇതിനോടകം സൃഷ്ടിക്കാൻ കഴിഞ്ഞ താരമാണ് ആസിഫ് അലി. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില നായകന്മാരിൽ ഒരാളാണ് ആസിഫ് അലി.

ഇത്തവണത്തെ ഓണാഘോഷം തന്റെ ഫ്ലാറ്റിൽ വെച്ച് സിനിമയിലും പുറത്തുമുള്ള സുഹൃത്തുക്കളും എല്ലാവരുടെയും കുടുംബവുമായി ആഘോഷിച്ചിരിക്കുകയാണ് ആസിഫ് അലി. ഇതിൽ ബാലു വർഗീസ് സംവിധായകൻ ജിസ് ജോയ് ഗണപതി എന്നിങ്ങനെ ഒരു വലിയ നിര തന്നെ ഉണ്ട്. എല്ലാവരും കുടുംബത്തോടൊപ്പം ആണ് ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തത്.

എല്ലാവരും പൂവിടുന്നതും പൂ നന്നാക്കുന്നതും അങ്ങനെ വേണ്ട കണ്ണിനു കുളിര്മയേകുന്ന ഒരുപാട് കാഴ്ചകൾ ആണ് കാണാൻ സാധിച്ചത്. ജിസ് ജോയ് ആസിഫ് അലി കൂട്ടുകെട്ടിൽ വരുന്ന ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വലിയ വിജയമാകാറാണ് പതിവ്. ഇരുവരുടെയുംചിത്രമായ സൺഡേ ഹോളിഡേ ഇന്നും മലയാള പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

ബാലു വർഗീസും ആസിഫ് അലിയും ഹണീബി മുതലേ ഒന്നിച്ച് അഭിനയിക്കുന്നവരാണ് അതുപോലെതന്നെ വലിയ കൂട്ടുകാരാണ് ഇരുവരും. ഇരുവരും ഒന്നിച്ച് എത്തിയാൽ കാണാൻ തന്നെ ഒരു രസമാണ് എന്നാണ് ആരാധകർ പറയാറുള്ളത്. ഹണീബി വിജയ് സൂപ്പറും പൗർണമിയും എന്നിങ്ങനെ ഇവർ ഹിറ്റ് ആക്കിയ ചിത്രങ്ങൾ മലയാളത്തിൽ ഒട്ടനവധി ഉണ്ട്. ഇത്തവണ തന്റെ സുഹൃത്തുക്കളോടൊപ്പം ഓണാഘോഷം ഗംഭീരമാക്കിയിരിക്കുകയാണ് ആസിഫ് അലി.

Leave a Reply

Your email address will not be published. Required fields are marked *