നമ്മുടെ എല്ലാ വീടുകളിൽ രണ്ടുനേരം വിളക്ക് വയ്ക്കുന്ന പതിവുണ്ടോ. അല്ലെങ്കിൽ സന്ധ്യാസമയത്ത് മുടങ്ങാതെ വിളക്ക് വയ്ക്കുന്ന പതിവുണ്ടോ. എങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് അറിയാതെ പോലും ഈതെറ്റുകൾ ചെയ്യാൻ പാടില്ല.നിനക്ക് വയ്ക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.
സന്ധ്യാസമയം മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് കയറി വരുന്ന സമയത്ത് ദേവി വളരെയധികം സന്തോഷത്തോടെ നമുക്ക് ഐശ്വര്യങ്ങൾ നൽകണമെന്ന് വിശ്വസിക്കപ്പെടുന്നു. നിലവിളക്ക് വീട്ടിലാണോ കത്തിക്കാതെ ഇരിക്കുന്നത് അവിടെ സർവ്വനാശം വരുകയും നിലവിളക്ക് എവിടെയാണോ കരിന്തിരി ഒഴിയില്ല എന്നും ആണ് വിശ്വാസം. രാവിലെ വിളക്ക് വയ്ക്കുമ്പോൾ കിഴക്കോട്ട് ഒരു തിരിയിട്ട് വേണം വിളക്ക് കത്തിക്കുവാൻ എന്നാൽ സന്ധ്യാസമയത്ത് രണ്ട് തിരി വേണം കത്തിക്കുവാൻ ഒന്ന് കിഴക്കോട്ടും ഒന്ന് പടിഞ്ഞാറോട്ടും. അതുപോലെ നിലവിളക്ക് തന്നെ വിളക്ക് കത്തിക്കാനായി ഉപയോഗിക്കുക.
അതുപോലെ തലേദിവസം ഉപയോഗിച്ച എണ്ണയോ തിരിയോ പുതിയ ദിവസം വിളക്ക് കത്തിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ല. അതുപോലെ തന്നെ വിളക്ക് കത്തിക്കുന്നതിന് വേണ്ടി മാത്രം നമ്മൾ വിളക്കെണ്ണ മാറ്റിവയ്ക്കേണ്ടതാണ് മറ്റ് എണ്ണകൾ ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല. അതുപോലെ ചെറിയ കിണ്ടിയിൽ ജലം സമർപ്പിക്കുന്നുണ്ടെങ്കിൽ ഓരോ പ്രാവശ്യവും വെള്ളം ശുദ്ധിയോടെ മാറ്റേണ്ടതുമാണ്.
അടുത്തത് നിലവിളക്കിൽ എന്തെങ്കിലും തരത്തിലുള്ള ചോർച്ച ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. അതുപോലെ വിളക്ക് വയ്ക്കുമ്പോൾ ഒരിക്കലും വെറുതെ നിലത്ത് വയ്ക്കാൻ പാടില്ല എന്തെങ്കിലും തളികയിൽ വേണം നിലവിളക്ക് വയ്ക്കുവാൻ. അതുപോലെ നിലവിളക്ക് കൊളുത്തിയതിനുശേഷം കുറഞ്ഞത് ഒരു 40 മിനിറ്റ് എങ്കിലും കത്തി നിൽക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക ഈ കാര്യങ്ങളെല്ലാം തന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. Credit : infinite stories