ഇത്രയും നാൾ അടുക്കളയിൽ ഉണ്ടായിട്ടും ഇതൊന്നും അറിയാതെ പോയല്ലോ. വീട്ടമ്മമാരെ ഈ സൂത്രം കണ്ടു നോക്കൂ. | How To Clean Burnt Pan Easly

How To Clean Burnt Pan Easly : അടുക്കളയിൽ ഭക്ഷണം പാചകം ചെയ്ത സ്ഥലം ഏത് ചിലപ്പോൾ എന്തെങ്കിലും ശ്രദ്ധ നഷ്ടപ്പെട്ടു പോവുകയാണെങ്കിൽ പാത്രങ്ങൾ കരിഞ്ഞുപോകുന്നത് പലപ്പോഴും വീട്ടമ്മമാർക്ക് ഉണ്ടായിട്ടുണ്ടാകും. ആദ്യമായി പാചകം ചെയ്യുന്ന ആളുകൾക്ക് പ്രത്യേകിച്ച് ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും. എന്നാൽ അതിനുശേഷമുള്ള കാര്യമായിരിക്കും കൂടുതൽ വിഷമം. കാരണം കരിഞ്ഞ പാത്രം വൃത്തിയാക്കാൻ വളരെയധികം കഷ്ടപ്പാടാണ്.

എന്നാൽ ഇനി അബദ്ധത്തിൽ സംഭവിച്ചതാണെങ്കിൽ കൂടിയും കരിഞ്ഞു പോയിട്ടുള്ള പാത്രങ്ങൾ വൃത്തിയാക്കുന്നതിന് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി നമ്മുടെ വീട്ടിലുള്ള കുറച്ചു തക്കാളി ആവശ്യമാണ്. ഒന്നോ രണ്ടോ തക്കാളി എടുത്ത് നല്ലതുപോലെ കൈകൊണ്ട് ഞെരടി കരിഞ്ഞുപോയ പാത്രത്തിൽ ഇട്ട് തേച്ചുപിടിപ്പിക്കുക. ശേഷം കുറച്ചു വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക.

ചൂടായി വരുന്ന സമയത്ത് ഒരു തവി ഉപയോഗിച്ചുകൊണ്ട് കരിഞ്ഞ ഭാഗത്തെല്ലാം തന്നെ ഉറച്ചു കൊടുക്കേണ്ടതാണ്. എല്ലാ അഴുക്കുകളും കുറച്ച് നന്നായി പുറത്തുവന്നതിനുശേഷം പാത്രം ഇറക്കി വയ്ക്കുക .ശേഷം അതിൽ നിന്നും തക്കാളി എല്ലാം തന്നെ പുറത്തേക്ക് എടുക്കുക. സാധാരണ വെള്ളം ഉപയോഗിച്ച് വെറുതെ കഴുകിയാൽ തന്നെ അഴകുകൾ എല്ലാം പോയിരിക്കുന്നത് കാണാൻ സാധിക്കും. പിന്നെയും ചെറിയ പാടുകൾ ഉണ്ടെങ്കിൽ ചെറിയ സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചാൽ മാത്രം മതി.

ഇതിനുവേണ്ടി  സ്ക്രബർ ഉപയോഗിക്കേണ്ട ആവശ്യമില്ല.. സാധാരണ പാത്രം കഴുകുന്ന സമയത്ത് നമ്മൾ സ്റ്റീൽ സ്ക്രബർ ഉപയോഗിക്കാറുണ്ടല്ലോ. ഇതുപോലെ പാത്രങ്ങളിൽ ഒരുക്കുന്ന സമയത്ത് പാത്രം പെട്ടെന്ന് തന്നെ കേടുവന്നു പോകും. കരിഞ്ഞുപോയ പാത്രങ്ങൾ വൃത്തിയാക്കാൻ ഇനിയാരും സ്ക്രബർ ഉപയോഗിക്കേണ്ട ആവശ്യമില്ല അതിനു മുൻപ് ഇതുപോലെ ചെയ്തതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളഞ്ഞാലും മതി. നിങ്ങളും ഈ ടിപ്പ് ചെയ്തു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *