ഒരു അല്ലി വെളുത്തുള്ളി ഉണ്ടെങ്കിൽ പല്ലികൾ പമ്പകടക്കും, ഇതാ ചില കിടിലൻ ടിപ്പുകൾ…

വീടിൻറെ ചുമരുകളിൽ ഇഴഞ്ഞ് നീങ്ങുന്ന ഈ കൊച്ചു ജീവികളെ കാണുമ്പോൾ രാക്ഷസൻ മാരെ പോലെയാണ് നമുക്ക് തോന്നാറുള്ളത്. വീടുകളിൽ കൂടുതലായി കാണപ്പെടുന്ന ഒരു ജീവിയാണ് പല്ലി. ഇത്തരത്തിലുള്ള കീടങ്ങളെ നശിപ്പിക്കാനായി നാം ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ സ്പ്രേ ആണ്. എന്നാൽ അവയൊക്കെ വളരെ ദോഷകരമായി മാറുന്നു. വീട്ടിൽ അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ, എന്നിവ ഉള്ളത് ചെറു പ്രാണികളെ കൂടുതലായി ആകർഷിക്കുന്നു.

അതുകൊണ്ടുതന്നെ ഇവയെ തിന്നുന്നതിനായി പല്ലികൾ കാത്തിരിക്കും. തുറന്ന ജനലുകളും വാതിലുകളും ഉള്ള വീടുകൾ പല്ലികളെ ഒരു ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്നത് പോലെയാണ്. ഇത്തരത്തിലുള്ള വീടുകളിൽ അവ കൂടുതലായി കാണുന്നു. പല്ലികളെ തുരത്താൻ ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്. കർപ്പൂരം ഇതിന് സഹായിക്കുന്ന ഒന്നാണ്. കർപ്പൂരത്തിന്റെ മണം പല്ലികളെ തുരത്താൻ ഏറെ സഹായകമാകും.

പല്ലികൾ സ്ഥിരമായി കാണപ്പെടുന്ന സ്ഥലത്ത് ഓരോ കർപ്പൂരം വീതം വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് അവയെ തുരത്താൻ നല്ലതാണ്. അതുപോലെ തന്നെ കർപ്പൂരത്തിനു പകരം വെളുത്തുള്ളിയുടെ അല്ലികൾ വെച്ചുകൊടുത്താലും മതിയാവും. അതിൻറെ മണം കാരണം പല്ലികൾ വേഗത്തിൽ ഓടിപ്പോകും. അല്ലെങ്കിൽ വെളുത്തുള്ളി ചതച്ച് കുറച്ചു വെള്ളത്തിൽ കലക്കി.

അത് വീടിൻറെ പല ഭാഗങ്ങളിലായി തെളിച്ചു കൊടുത്താലും മതിയാകും. ഗ്രാമ്പൂ, പല്ലികളെ തുരത്താൻ സഹായകമായ ഒന്നാണ്. ഇതും സ്ഥിരമായി പല്ലികൾ വരാറുള്ള ഭാഗത്ത് വെച്ചുകൊടുത്താൽ മതിയാവും. വളരെ ഫലപ്രദമായ ഈ രീതികൾ ആർക്കും ചെയ്തു നോക്കാവുന്നതാണ്. വീട്ടിൽ നിന്ന് പല്ലികളെ തുരത്താൻ ഏറ്റവും ഉത്തമമായ വഴികൾ ആണിത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.