മിക്ക അടുക്കളകളിലും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ഈച്ചകൾ. ഭക്ഷണപദാർത്ഥങ്ങളിൽ വന്നിരിക്കുന്ന ഇത്തരം ഈച്ചകളെ ഓടിക്കാൻ ആയി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. കുഞ്ഞി ഈച്ചകൾ ഭക്ഷണപദാർത്ഥങ്ങളിൽ വന്നിരിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് ഇത്തരം ഈച്ചകളെ ഇല്ലാതാക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ പരിചയപ്പെടാം.
ഈച്ചകളെ ഇല്ലാതാക്കുന്നതിനും ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പലരും വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ സാധിക്കും. ഇതിനായി ആപ്പിൾ സിഡർ വിനിഗർ ഉപയോഗിക്കാവുന്നതാണ്. ഇതിൻറെ മണം ഈച്ചകൾക്ക് വളരെ ഇഷ്ടമായത് കൊണ്ട് തന്നെ അവ അതിൽ വന്നിരിക്കും.
ഒരു പാത്രത്തിൽ ആപ്പിൾ സിഡർ വിനിഗർ എടുക്കുക, അതിലേക്ക് അല്പം ഡിഷ് വാഷം കൂടി ഒഴിച്ചുകൊടുക്കണം. ഇവ രണ്ടും നന്നായി യോജിപ്പിക്കുക, ഡിഷ് വാഷ് ഒഴിക്കുന്നത് മൂലം ഈച്ചകൾക്ക് തുടർന്ന് പറക്കാൻ സാധിക്കില്ല അവ അതിൽ ഒട്ടിപ്പിടിച്ചിരിക്കും. ഇത് ചെയ്യുന്നത് മൂലം ആപ്പിൾ സിഡർ വിനീഗർ ഇൻറെ മണത്താൽ ആകർഷിക്കപ്പെട്ട ഈച്ചകൾ പാത്രത്തിനുള്ളിലേക്ക് കടക്കുമ്പോൾ.
ഡിഷ് വാഷ് ലിക്വിഡിൽ വീഴുകയും അവിടെനിന്ന് തുടർന്ന് പറക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഒരു ബൗളിൽ വേണം ഈ മിശ്രിതം എടുക്കാൻ, അതിനു മുകളിലായി ഒരു പ്ലാസ്റ്റിക് കൊണ്ട് അത് മൂടി വയ്ക്കുക അതിലേക്ക് ചെറിയ ഹോളുകൾ ഉണ്ടാക്കി ഈച്ചകൾ ധാരാളമായി ഉള്ള സ്ഥലങ്ങളിൽ കൊണ്ടു വയ്ക്കണം. വളരെ ഫലപ്രദമായ ഇത് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല ഈച്ചകളെ പൂർണമായി അകറ്റുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.