പപ്പായ കൊണ്ടൊരു കിടിലൻ ഫേസ്പാക്ക്! മുഖം പാല് പോലെ വെളുക്കും…

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. മുഖസൗന്ദര്യത്തിനായി വിപണിയിൽ ലഭിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും വിചാരിച്ച ഫലം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് തന്നെ ഭീഷണിയായി മാറുന്നു. മുഖസൗന്ദര്യത്തിന് ഭീഷണിയാകുന്ന നിരവധി ഘടകങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

കെമിക്കലുകൾ അടങ്ങിയ സോപ്പുകളുടെയും ക്രീമുകളുടെയും ഉപയോഗം, അന്തരീക്ഷ മലിനീകരണം, പോഷക ആഹാരങ്ങളുടെ കുറവ് തുടങ്ങിയവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ ചർമ്മസംരക്ഷണത്തിന് ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്. നമുക്ക് സുലഭമായി ലഭിക്കുന്ന ചില ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നല്ലൊരു കിടിലൻ ഫേസ്പാക്ക് തയ്യാറാക്കാം.

നാച്ചുറൽ ആയ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇത് ഏതൊരു പ്രായക്കാർക്കും ചെയ്യാവുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുകയും മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും അകറ്റുകയും ചെയ്യാം. ഇതിനായി സിലബമായി ലഭിക്കുന്ന പപ്പായ ഉപയോഗിക്കാം. നല്ല പഴുത്ത പപ്പായ എടുത്തു നല്ലവണ്ണം അരച്ചെടുക്കുക അതിലേക്ക് അല്പം അരിപ്പൊടി ചേർത്ത് കുറച്ച് ഒലിവ് ഓയിൽ കൂടി ചേർത്തു കൊടുക്കണം.

ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് മുഖത്തു നന്നായി തേച്ചുപിടിപ്പിക്കുക. കുറച്ചു സമയത്തിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. തീർച്ചയായും ഇത് കുറച്ചു ദിവസങ്ങൾ ചെയ്താൽ മുഖത്തിന് തിളക്കം ഉണ്ടാവുകയും കരുവാളിപ്പ് പൂർണമായും മാറുകയും ചെയ്യുന്നു. പ്രകൃതിദത്തമായ രീതിയിൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള നല്ലൊരു കിടിലൻ ഫേസ് പാക്ക് ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇത് വിശദമായി അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.