കോഴി വളർത്തുന്ന നിരവധി ആളുകൾ ഉണ്ട്. എന്നാൽ കോഴിയെ വളർത്തുമ്പോൾ കൂടുതൽ മുട്ട കിട്ടാൻ ആയി നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അവയെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. ആദ്യമായി നിങ്ങൾ കോഴി വളർത്താനായി വാങ്ങിച്ചു കഴിഞ്ഞാൽ അതിന് വിരയ്ക്കുള്ള മരുന്ന് കൊടുക്കുക എന്നതാണ് ചെയ്യേണ്ടത്. എല്ലാ മാസവും കോഴികൾക്ക് വിരയുടെ മരുന്ന് കൊടുക്കേണ്ടതുണ്ട്.
കോഴിയുടെ പ്രായം അനുസരിച്ച് വേണം വരയ്ക്കുള്ള മരുന്ന് കൊടുക്കാനായി. സൂര്യപ്രകാശം നന്നായി കൊള്ളുന്ന കോഴികൾക്കാണ് മുട്ടയിടാനുള്ള പ്രവണത ഏറ്റവും കൂടുതലായി കാണുക. കോഴികൾ നല്ലവണ്ണം വെയിൽ കൊള്ളേണ്ടതുണ്ട്. കോഴി വളർത്തുന്നവർ അതിന് എന്തെങ്കിലും തീറ്റ ഇട്ട് കൊടുക്കാറാണ് പതിവ്. എന്നാൽ അങ്ങനെ ചെയ്യുന്നതുകൊണ്ട് മാത്രം കോഴികൾ കൂടുതൽ മുട്ടയിടണം എന്നില്ല.
കോഴികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും പോഷകങ്ങൾ നിറഞ്ഞതുമായ ഇലകൾ കൊടുക്കുന്നതിലൂടെ മാത്രമേ അവയ്ക്ക് കൂടുതൽ മുട്ടയിടാനായി സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള ഇലകൾ ഏതെല്ലാമാണെന്ന് നോക്കാം. നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണുന്നവയാണ് തോട്ടപ്പയറിന്റെ ഇലകൾ. ഇത് ഇടവിട്ട ദിവസങ്ങളിൽ ചെറുതായി മുറിച്ചതിന് ശേഷം കോഴികളുടെ തീറ്റയിൽ ഇട്ട് കൊടുക്കാവുന്നതാണ്.
മുരിങ്ങയിലയുടെ പോഷക ഗുണങ്ങൾ നമ്മൾക്ക് അറിയാവുന്നതാണ്. ഇത് കോഴികൾക്കും ഏറ്റവും പ്രിയപ്പെട്ടവ തന്നെ. മുരിങ്ങയില നന്നായി അരച്ചെടുത്ത് അതിൻറെ നീര് കോഴികൾക്ക് കൊടുക്കുന്നതും ഏറ്റവും ഉത്തമമായി കണക്കാക്കുന്നു. അതുപോലെതന്നെ പപ്പായയുടെ ഇലകൾ കോഴികൾക്ക് കൊടുക്കുന്നതും കൂടുതൽ മുട്ടയിടുവാൻ സഹായകമാണ്. ഒരുപാട് പോഷകങ്ങൾ നിറഞ്ഞ ഒന്നാണ് ഫാഷൻ ഫ്രൂട്ടിന്റെ ഇലകൾ. ഇവയിൽ ഏതെങ്കിലും ഇലകൾ ഇടവിട്ട ദിവസങ്ങളിൽ കൊടുക്കുന്നത് മുട്ടയിടാൻ ആയി സഹായിക്കുന്നതാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.