പല്ലു വെളുപ്പിക്കാൻ അല്പം വെളിച്ചെണ്ണ ഉണ്ടായാൽ മതി, ഒരു കിടിലൻ ടിപ്പ്…

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ ആണ് നാളികേരവും വെളിച്ചെണ്ണയും. ഇവ രണ്ടും ഇല്ലാത്ത പാചകത്തെ കുറിച്ച് ആലോചിക്കാൻ പോലും സാധിക്കുകയില്ല. രുചി മാത്രമല്ല നിരവധി ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ഇത് ഉപയോഗിച്ചുള്ള നിരവധി ഔഷധങ്ങളെ കുറിച്ച് ആയുർവേദത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഏതൊരു ഔഷധ യോഗം വെളിച്ചെണ്ണയിൽ പാകപ്പെടുത്തി എടുക്കുന്നുവോ അതിൻറെ ഗുണം ആ വെളിച്ചെണ്ണയ്ക്കും ലഭിക്കും.

ശരീരത്തെ പോഷിപ്പിക്കുന്നതിനും ക്ഷീണത്തെ ഇല്ലാതാക്കുന്നതിനും വളരെ ഉത്തമമായ ഒന്നാണ്. രസം, രക്തം തുടങ്ങിയ സപ്ത ധാതുക്കളെ പോഷിപ്പിക്കുന്നതാണ് വെളിച്ചെണ്ണ. വാതപിത്ത രോഗങ്ങളെ ഇല്ലാതാക്കുവാനും ഇത് ഉപകാരപ്രദമാകുന്നു. വെളിച്ചെണ്ണയ്ക്ക് പൂപ്പലുകളെ നശിപ്പിക്കാനുള്ള കഴിവുകൾ ഉള്ളതുകൊണ്ട് തന്നെ ത്വക്ക് രോഗങ്ങളെ ഇല്ലാതാക്കുവാനും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.

പണ്ടുകാലങ്ങളിൽ എണ്ണ തേച്ചു കുളി ഒരു ആചാരമായി കൊണ്ടു പോയിരുന്നു ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് എണ്ണ തേച്ചു കുളി. ശുദ്ധമായ വെളിച്ചെണ്ണ ദേഹത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ സൗന്ദര്യത്തിനും സംരക്ഷണത്തിനും നല്ലതാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അകറ്റുന്നതിനും വെളിച്ചെണ്ണ ഉപകാരപ്രദമാകുന്നു. പല്ലിന്റെ മഞ്ഞക്കറ കളയാനും പല്ലുകൾ വെളുക്കാനും ആയി വിപണിയിൽ ലഭ്യമാകുന്ന.

വിലകൂടിയ ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഇനി അതിൻറെ ഒന്നും ആവശ്യമില്ല വെളിച്ചെണ്ണ കൊണ്ട് തന്നെ പല്ലുകൾ വെളുപ്പിക്കാവുന്നതാണ്. ദിവസവും രാവിലെ അല്പം വെളിച്ചെണ്ണ പല്ലുകളിൽ തേച്ചു പിടിപ്പിക്കുന്നത് പല്ലിലെ മഞ്ഞ കറ കളയുവാൻ ഗുണം ചെയ്യുന്നു. വെളിച്ചെണ്ണയും ഉമ്മിക്കരിയും ചേർത്ത് പല്ലുതേക്കുന്നതും പല്ലിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.