ഒരു ലോറി തുണി അലമാരയ്ക്കുള്ളിൽ വയ്ക്കാം, ഈ ഒരു ഫോൾഡിങ് ടെക്നിക് അറിഞ്ഞാൽ മതി…

ഒരു ലോഡ് തുണിയുണ്ടെങ്കിലും ഒരു അലമാരയ്ക്കുള്ളിൽ ഫോൾഡ് ചെയ്ത് വയ്ക്കാൻ ചില കിടിലൻ ഐഡികൾ ഉണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. എല്ലാത്തരം തുണികളും ഒരു പ്രത്യേക രീതിയിൽ ഫോൾഡ് ചെയ്താൽ യാതൊരു ചുരിവുകളും ഇല്ലാതെ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്. കുറച്ച് സ്ഥലത്ത് ഒരുപാട് തുണികൾ ഫോൾഡ് ചെയ്ത് വയ്ക്കാൻ ഈ രീതി അറിഞ്ഞാൽ മതി. ആദ്യമായി പറയുന്നത്.

ചുരിദാർ എങ്ങനെ മടക്കി വയ്ക്കാം എന്നതാണ്. ആദ്യം തന്നെ ചുരിദാറിന്റെ ബോട്ടം ഭാഗം എടുത്ത് രണ്ടാക്കി മടക്കി താഴെ നിന്നും മുകളിലേക്ക് മടക്കി വയ്ക്കുക. അതുപോലെതന്നെ ചുരിദാറിന്റെ ടോപ്പും രണ്ടായി മടക്കി താഴെ നിന്നും മേലേക്ക് മടക്കി വയ്ക്കുക. ബോട്ടത്തിന്റെ മുകളിലായി ടോപ്പ് വച്ചു കൊടുക്കുക, അടുത്തതായി ഷോളിന്റെ രണ്ട് സൈഡും അങ്ങോട്ടുമിങ്ങോട്ടും മടക്കി കൊടുത്ത് അതിനുശേഷം.

ചുരിദാറിന്റെ ടോപ്പും പാന്റും അതിനു മുകളിലായി വയ്ക്കുക. അതിനുശേഷം താഴെ നിന്ന് മുകളിലേക്ക് ചെറുതായി മടക്കി കൊണ്ടുവന്ന മുകളിലത്തെ മടക്ക് അതിനുള്ളിലേക്ക് ആക്കി മാറ്റുക. വളരെ വൃത്തിയായി ചുളിവുകൾ വരാതെ ചുരിദാർ മടക്കി എടുക്കുവാൻ സാധിക്കും. മാക്സിമം അടക്കാനായി രണ്ടായി മടക്കിയതിനു ശേഷം.

സൈഡിലെ വശങ്ങൾ അതിനുള്ളിലേക്ക് ആക്കി മടക്കുക. എത്ര ചെറുതാണെന്ന് നിങ്ങൾക്ക് മടക്കേണ്ടത് ആ രീതിയിൽ മടക്കി എടുക്കുക. കുറഞ്ഞ സ്ഥലത്ത് കൂടുതൽ തുണികൾ മടക്കി വയ്ക്കുവാൻ ഇതിലും നല്ല എളുപ്പവഴി വേറെയില്ല. ഒട്ടും തന്നെ ചുളിവുകൾ വരാതെ തുണികൾ വൃത്തിയായി അലമാരയ്ക്കുള്ളിൽ മടക്കി വയ്ക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.