പ്രിയപ്പെട്ട ‘പ്രിയ’യോടൊപ്പം ഒരു വെക്കേഷൻ ട്രിപ്പ്!!! കുഞ്ചാക്കോ ബോബനും പ്രിയയും ആഘോഷിക്കുകയാണ്..

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ നടൻ ആണ് കുഞ്ചാക്കോ ബോബൻ. മലയാളസിനിമയിലേക്ക് നായകനായി കടന്നു വന്ന കുഞ്ചാക്കോ ബോബൻ പ്രണയനായകൻ ആയാണ് സിനിമയിൽ ഉയർന്നു വന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് വലിയൊരു ആരാധകകൂട്ടമാണ് ഉള്ളത്. അവരോട് തന്റെ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ആരാധകർക്ക് സന്തോഷിക്കാൻ ഉള്ള ചിത്രമാണ് ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രം പേജ് വഴി പങ്കുവെച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും അവധികാലം ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ കാണുന്നത്പോലെ വനത്തിലേക്ക് ആണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും യാത്ര പോയിരിക്കുന്നത്. അവിടെ നിന്നും പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ഒപ്പം എന്ന തലകെട്ടോടു കൂടി ഒരു ചിത്രവും തരാം പങ്കുവെച്ചിട്ടുണ്ട്. വളരെ സന്തോഷത്തിൽ താരദമ്പതികളെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.

മലയാള സിനിമയിലെ താരത്തിന്റെ സുഹൃത്തുക്കൾ അടക്കം നിരവധിപേർ ചിത്രത്തിന് താഴെ ആശംസകൾ നേർന്നിട്ടുണ്ട്. ‘അനിയത്തിപ്രാവ്’ എന്ന മലയാള സിനിമയിലൂടെ ആണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും, മലയാളികളുടെ മനസ്സിൽ എന്നും ചോക്ലേറ്റ് ഹീറോ ആയാണ് കുഞ്ചാക്കോ ബോബൻ നിറഞ്ഞു നിന്നത്. ചാക്കോച്ചൻ എന്നാണ് ആരാധകർ താരത്തെ സ്നേഹപൂർവ്വം വിശേഷിപ്പിക്കുന്നത്.

ഒരുപാട് വര്ഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് താരങ്ങൾക്ക് കുഞ്ഞു ജനിക്കുന്നത്. ജൂനിയർ ചാക്കോച്ചനെയും ആരാധകർക്ക് വളരെ ഇഷ്ടമാണ്. പ്രണയനായകനിൽ നിന്നും സാമൂഹികപ്രതിബദ്ധത ഉള്ള കഥാപാത്രങ്ങൾ ചെയ്യുവാനായി കുഞ്ചാക്കോ ബോബന് അധികം സമയമെടുത്തില്ല. ഇന്ന് മലയാളത്തിലെ തിരക്കേറിയ നടൻ ആണ് കുഞ്ചാക്കോ ബോബൻ. താരന്റെ ഏറ്റവും പുതിയ ചിത്രമായ ‘നാൻ താ കേസ് കൊട്’ മലയാളികളുടെയും സിനിമാപ്രേമികളുടെയും ശ്രദ്ധയാർജ്ജിച്ച സിനിമയാണ്. ചിത്രത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *