Abdominal Pain In Children : കുട്ടികളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന പ്രശ്നമാണ് വയറുവേദന അത് പല പ്രായക്കാരിലും വയറുവേദന ഉണ്ടാകാറുണ്ട്. സാധാരണയായി കുട്ടികളിൽ കണ്ടുവരുന്ന ഒരു വയറുവേദന പൊക്കിളിന് ചുറ്റും ആയിട്ടുണ്ടാകുന്ന വേദനയായിരിക്കും അത് സർവ്വസാധാരണമായിരിക്കും പെട്ടെന്ന് പോവുകയും ചെയ്യും. അതുപോലെ തീരെ ചെറിയ കുട്ടികളിൽ വൈറൽ എന്തെങ്കിലും തരത്തിലുള്ള ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കുട്ടികൾ നിർത്താതെ കരയാറുണ്ടല്ലോ .
അപ്പോൾ പാല് കുടിച്ച് കഴിഞ്ഞാൽ കുട്ടികളെ തോളിൽ തട്ടേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ കുട്ടികളിലും ഉണ്ടാകുന്ന മലബന്ധവും അമ്മമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ കുട്ടി നടന്നു തുടങ്ങുന്ന പ്രായമാകുമ്പോൾ ടോയ്ലറ്റ് ഉപയോഗിക്കേണ്ടതിന്റെ രീതി കൃത്യമായി പഠിപ്പിച്ചു കൊടുക്കേണ്ടതാണ് അതുപോലെ ഒരു കൃത്യസമയം ടോയ്ലറ്റിൽ പോകുന്നതിനും അവരെ ശീലിപ്പിക്കേണ്ടതാണ് അതില്ലായെങ്കിൽ ഗ്യാസിന്റെ പലതരം പ്രശ്നങ്ങൾ കാരണം മലബന്ധം ഉണ്ടാകും.
എന്നാൽ തുടർച്ചയായി വയറുവേദന ഉണ്ടാവുകയും ശക്തമാവുകയും വയറിന്റെ ഉള്ളിൽ ഉരുളുന്ന പോലെയുള്ള അനുഭവങ്ങളും ശർദ്ദിയും ഉണ്ടാവുന്നുണ്ടെങ്കിൽ കുടലിനകത്ത് അടവ് വന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി തീവ്രമായുള്ള മാനസിക പ്രശ്നങ്ങൾ കൊണ്ടും കുട്ടികൾക്ക് വയറുവേദന ഉണ്ടാകും.
അത് ചിലപ്പോൾ അവരുടെ കുടുംബത്തിലെ ഉണ്ടാകുന്ന പല പ്രശ്നങ്ങളും കൊണ്ടും വന്നേക്കാം. അതുപോലെ തന്നെ ശക്തമായിട്ടുള്ള വയറുവേദന കുറച്ചധികം നേരത്തേക്ക് നീണ്ടുനിൽക്കുന്ന വയറുവേദന രാത്രിയിൽ കുട്ടി വയറു വേദനിച്ച് എഴുന്നേൽക്കുന്ന തരത്തിലുള്ള അവസ്ഥകൾ അതിനോടനുബന്ധിച്ച് ഛർദ്ദി,മലബന്ധം, ലൂസ് മോഷൻ തുടങ്ങിയ പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടനെ ഡോക്ടറെ സമീപിച്ച് ചികിത്സകൾ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.