ഹൃദയം സിനിമയുടെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെയും അദ്വൈതയുടെയും വിവാഹാഘോഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഇരുവരുടെയും വിവാഹം വളരെ ആർഭാടമായി നടത്തിയത്. ഒട്ടനവധി താരങ്ങളും പ്രമുഖരും എല്ലാം ഈ വിവാഹാഘോഷ വേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ ഈ വിവാഹാഘോഷ ചടങ്ങിലെ മറ്റൊരു കാഴ്ചയാണ് പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നത്.
ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിച്ചാണ് വിശാഖിന്റെ വിവാഹത്തിനായി എത്തുന്നത്. കാറിൽ നിന്ന് ഇറങ്ങിയ ഉടനെ തന്നെ ധ്യാൻ മക്കളുടെ എണ്ണം തിട്ടപെടുത്തുന്ന വളരെ രസകരമായ നിമിഷങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് അജു വർഗീസിന്റെ മറ്റൊരു വീഡിയോ കൂടി ഓളം സൃഷ്ടിച്ചത്. വിവാഹഘോഷങ്ങൾ എല്ലാം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ കാറിൽ കയറുന്ന സമയത്ത് അജുവിന്റെ മകനായ ഇവാനെ കാണാനില്ലെന്ന് അറിയുകയും മകനെ കണ്ടുമുട്ടുമ്പോൾ എവിടെയായിരുന്നു എന്ന് ഒരുപാട് ദേഷ്യത്തോടെയും എന്നാൽ സ്നേഹത്തോടെയും ചോദിക്കുന്നുണ്ട്.
ഇവർ രണ്ടുപേരുടെയും ഈ വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ചിരിച്ചു കളിച്ചും തമാശകൾ പറഞ്ഞും ഹാസ്യ രൂപേണ ഉള്ള കഥാപാത്രങ്ങൾ ചെയ്തും ആരാധകർക്ക് മുമ്പിൽ എത്താറുള്ള അജു വർഗീസിന്റെ തികച്ചും വ്യത്യസ്തമായ ഒരു രൂപമാണ് ഇതിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഈ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
നല്ലൊരു അച്ഛൻ ആണ് എന്നത് ഒരു സംശയവും വേണ്ട എന്നും, അജു എന്ന നടൻ വേറെ, അജു എന്ന അച്ഛൻ വേറെ എന്നും, നാലുകൊച്ച് പിള്ളേരെ നോക്കുന്ന കഷ്ടപ്പാട് പുള്ളിക്കെ അറിയൂ എന്നും കമന്റ്കളിലൂടെ ആരാധകർ പറയുന്നു. ഈ വീഡിയോ കണ്ടപ്പോൾ മുതൽ ധ്യാനും അജു വർഗീസും വിനീത് ശ്രീനിവാസനും ഒപ്പം തന്നെ അവരുടെ കുടുംബവും തമ്മിലുള്ള ആത്മബന്ധമാണ് ആരാധകർ ശ്രദ്ധിച്ചത്. ഈ ഒരു മനോഹരമായ ദൃശ്യവും ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു എന്ന് പറയാം. ധാരാളം പേരാണ് ഇനിയും ഇവരുടെ ഇതുപോലുള്ള രസകരമായ നിമിഷങ്ങൾ കാണാൻ കാത്തിരിക്കുന്നത്.