ഇവാന്റെയും ജുവാനയുടെയും ചിത്രങ്ങളുമായി നടൻ അജു വർഗീസ്!! താരത്തിന്റെ മക്കളെ കണ്ട് സന്തോഷത്തിൽ ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയനടനാണ് അജു വർഗീസ്. ചെറിയ വേഷങ്ങൾ ചെയ്തു മലയാള സിനിമയിലെത്തിയ ഈ നടനെ ഇരു കൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്‌ എന്ന സിനിമയിലൂടെ ആണ് അജു വർഗീസ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് സിനിമകളിലെ ഹാസ്യരംഗങ്ങൾ ചെയ്തു മലയാളികളുടെ ഹൃദയം കിഴടക്കുകയായിരുന്നു അജു എന്ന് പറയാം.

പിന്നീട് അങ്ങോട്ട് ഒട്ടനേകം സിനിമകളിൽ അഭിനയിക്കുകയും മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും ആയിരുന്നു. മലയാളികളുടെ പ്രിയങ്കരനായതുകൊണ്ടു തന്നെ ഈ താരത്തിന്റെ ഏതൊരു വിശേഷങ്ങൾ അറിയാനും ഏറെ ഉത്സാഹത്തോടെയാണ് ആരാധകർ കാത്തിരിക്കാനുള്ളത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണെങ്കിലും കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങളും മക്കളുടെ ചിത്രങ്ങളും വളരെ വിരളമായാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുള്ളത്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അജു വർഗീസിന്റെ ആദ്യത്തെ ഇരുട്ട കുട്ടികളുടെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് ആരാധകർ നിമിഷങ്ങൾക്കുള്ളിൽ വൈറലാക്കി മാറ്റിയത്. ഇവാനും ജുവാനയ്ക്കും പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഒട്ടനേകം പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തുന്നത്.

ഒപ്പം തന്നെ പിറന്നാൾ ആശംസകളും ആരാധകർ നൽകുന്നുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന സിനിമയാണ് അജു വർഗീസ് ഏറ്റവും പുതിയതായി അഭിനയിക്കുന്നത്. അജു വർഗീസും നിവിനും കുറച്ചുകാലങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ് ഈ സിനിമയിൽ. ഇരുവരുടെയും കൂട്ടുകെട്ട് മലയാളികൾ ഒരുപാട് ആസ്വദിക്കുന്നത് ആയതുകൊണ്ട് തന്നെ ഈ സിനിമയുടെ പ്രദർശനത്തിനായാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

Leave a Reply

Your email address will not be published. Required fields are marked *