സ്റ്റേജിൽ മിമിക്രി ചെയ്ത് നടൻ ജയറാം!! പൊട്ടിച്ചിരിച്ച് തമിഴ് താരങ്ങൾ.

ഏവർക്കും സുപരിചിതനായ താരമാണ് നടൻ ജയറാം. തന്റെ അഭിനയത്തിലൂടെയും മിമിക്രിയിലൂടെയും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മലയാളികൾക്കിടയിൽ മാത്രമല്ല താരത്തിന് ആരാധകരായ ഉള്ളത് തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച് അവിടെയും നിരവധി ആരാധകരെ സ്വന്തമാക്കി. അഭിനയത്തിലൂടെ മാത്രമല്ല മിമിക്രിയിലൂടെയും ആരാധകരെ പൊട്ടിച്ചിരിപ്പിക്കാൻ താരത്തിന് നിഷ്പ്രയാസം സാധ്യമാണ്.

അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് നടൻ ജയറാമിന്റെ പുതിയ വീഡിയോ. എത്ര വലിയ ജനകൂട്ടങ്ങൾ ഉണ്ടെങ്കിലും തന്റെ രസകരമായ സംസാര ശൈലിലൂടെയും മിമിക്രിയിലൂടെയും ഏവരെയും കയ്യിലെടുക്കാനുള്ള കഴിവ് താരത്തിന്റെ ഒരു പ്രത്യേകത തന്നെയെന്നു പറയാം. അത്തരത്തിൽ ഒരു സദസ്സിനെ മൊത്തം ഇളക്കിമറിക്കുകയാണ് ജയറാം. മണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവ എന്ന ചിത്രത്തിന്റെ പ്രമോഷനടിയിൽ വച്ചാണ് താരം മിമിക്രി അവതരിപ്പിക്കുന്നത്.

ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നടൻ പ്രഭുവിനൊപ്പം ഒന്നിച്ചുണ്ടായിരുന്ന സമയത്തെ രസകരമായ നിമിഷങ്ങളാണ് മിമിക്രിയായി വേദിയിലൂടെ അവതരിപ്പിക്കുന്നത്. ജയറാമിന്റെ ഈ മിമിക്രി കണ്ട് രജനീകാന്ത്, മണിരത്നം, പ്രഭു, വിക്രം, തുടങ്ങിയവരെല്ലാം തന്നെ പൊട്ടിച്ചിരിക്കുകയും നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കുകയും ചെയ്തു. താരം ഇത് അവതരിപ്പിച്ചപ്പോൾ ഇത്രത്തോളം സ്വീകാര്യത ലഭിക്കുമെന്ന് വിചാരിച്ചിട്ടുണ്ടാകില്ല.

എന്ത് തന്നെ ആയാലും ജയറാമിന്റെ ഈ വീഡിയോ പുറത്തു വന്നതോടെ നിമിഷങ്ങൾക്ക് ഉള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. വിക്രം, ഐശ്വര്യ റായി, ജയം രവി, കാർത്തി, തൃഷ ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സെപ്റ്റംബർ 30നാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. നിരവധി പേരാണ് ബിഗ് ബഡ്ജറ്റിൽ മണിരത്നം സംവിധാനം ചെയ്യുന്ന ഈ സിനിമ കാണാൻ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Wood Wind Media (@woodwind.media)

Leave a Reply

Your email address will not be published. Required fields are marked *