കൊല്ലം അജിത്ത് എന്ന അനശ്വര നടനെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല.വില്ലൻ കഥാപാത്രങ്ങളിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് അദ്ദേഹം. സംവിധാനം പഠിക്കണം എന്ന ആഗ്രഹം കൊണ്ട് പത്മരാജന്റെ സംവിധാന സഹായി ആകാൻ അവസരം ചോദിച്ച ചെന്നതായിരുന്നു അദ്ദേഹം. പത്മരാജൻ തന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെ അദ്ദേഹത്തെ സിനിമയിലേക്ക് കൈപിടിച്ചു കയറ്റി. 1989ൽ അഗ്നിപ്രവേശം എന്ന ചിത്രത്തിലൂടെ നായകനായി. ഒരുപാട് സിനിമകളെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഡയലോഗുകൾ ഉള്ള സിനിമകൾ വളരെ ചുരുക്കം ആയിരുന്നു.
ഒരു അഭിമുഖ വേദിയിൽ അദ്ദേഹം ഇത് വളരെ വിഷമത്തോടെ കൂടി പറഞ്ഞിട്ടുണ്ട്. തമിഴ് തെലുങ്ക് മലയാളം ഭാഷകളിൽ 500 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ലഭിക്കാത്തതിനുള്ള വിഷമം അദ്ദേഹം പറഞ്ഞിരുന്നു. ഒരുപാട് ചിത്രങ്ങളിൽ നായകന് പിന്നിൽ നിഴലായി നിന്നിട്ടുണ്ട് അദ്ദേഹം. 2018 ഏപ്രിൽ 5നാണ് അദ്ദേഹം മരണപ്പെടുന്നത്. ഇപ്പോൾ ശ്രീ കൊല്ലം അജിത്തിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മകളുടെ വിവാഹം. ഗായത്രി അജിത്ത് എന്നാണ് മകളുടെ പേര്. വിഷ്ണു എന്നാണ് ഗായത്രിയുടെ വരന്റെ പേര്. ഈ വിവാഹ ചടങ്ങിന് ഗായത്രിക്ക് ലഭിച്ച ഒരു സമ്മാനമാണ് പ്രേക്ഷകരുടെ മുഴുവൻ കണ്ണുനിറക്കുന്നത്. കല്യാണ സമയത്ത് താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് അച്ഛനെ ആണെന്ന് ഗായത്രി പറഞ്ഞിരുന്നു. ഡിജിറ്റൽ ആർട്ട് ചെയ്യുന്ന ഒരു സുഹൃത്തിനോട് അച്ഛനെ വിവാഹ ചിത്രത്തോടൊപ്പം ചേർത്ത് വരച്ച് തരാമോ എന്ന് ഗായത്രി ചോദിച്ചിരുന്നു.
ഈ സുഹൃത്ത് ഗായത്രിക്ക് നൽകിയ വിവാഹ സമ്മാനം ആണ് മലയാളി പ്രേക്ഷകരുടെ മുഴുവൻ കണ്ണ് നിറക്കുന്നത്. ഗായത്രിയുടെ വിവാഹ ചിത്രത്തോടൊപ്പം കൊല്ലം അജിത്തിനെയും ചേർത്ത് വരച്ചു നൽകിയിരിക്കുകയാണ്ഗിരിശങ്കർ എന്ന സുഹൃത്ത്. ഈ ചിത്രങ്ങൾ ഇപ്പോൾ ഒരുപോലെ കണ്ണ് നിരക്കുകയാണ് മലയാളി സിനിമ പ്രേക്ഷകരുടെ മുഴുവൻ. ഇതിനു താഴെ വളരെ മികച്ച ഒരു അടിക്കുറുപ്പും ഗിരിശങ്കർ നൽകിയിട്ടുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്.