ബിന്നിയുടെ സർപ്രൈസിൽ ഞെട്ടി നടൻ നൂബിൻ!! ഗിഫ്റ്റ് കണ്ട് ഒട്ടും വിശ്വാസം ആകാതെ താരം.

മലയാളികൾക്ക് ഏവർക്കും സുപരിചിതനായ നടനാണ് കുടുംബവിളക്ക് പരമ്പരയിലെ പ്രതീഷ്. ധാരാളം ആരാധകരാണ് ഈ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്. ഈയിടെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത വാർത്തയായിരുന്നു താരത്തിന്റെ വിവാഹം. ഡോക്ടർ ബിന്നിയെ ആണ് നൂബിൻ വിവാഹം ചെയ്തിരുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

നൂബിൻ തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും ആരാധകർക്കായി വീഡിയോ പങ്കുവെക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നതാണ് ഈ താരത്തിന്റെ പുതിയ വീഡിയോ. നടൻ നൂബിൻ പിറന്നാൾ ആഘോഷമാണ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീട്ടുകാരും ഒപ്പം അടുത്ത സുഹൃത്തുക്കളും ഉൾപ്പെടുന്ന ചെറിയൊരു ആഘോഷ പരിപാടിയാണ് ഇത് നടത്തിയത്.

ഒപ്പം തന്നെ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുന്നു എന്ന പ്രത്യേകതയും ഈ ദിവസത്തിന് ഉണ്ടായിരുന്നു. നൂബിന്റെ പിറന്നാൾ സമ്മാനമായി ബിന്നി നൽകിയത് ഒരു കോണ്ടസ കാർ ആണ്. ഇത്രയും നാളത്തെ സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് നൂബിൻ. താരം അറിയാതെ കൂട്ടുകാരും ബിന്നിയും പിന്നെയും ഒപ്പം നൂബിന്റെ സഹോദരനും ചേർന്നാണ് സർപ്രൈസ് ഒരുക്കുന്നത്.

സർപ്രൈസ് കണ്ടിട്ടും ഒട്ടും വിശ്വസിക്കാൻ ആകാതെ ഞെട്ടലോടെയാണ് താരം നിൽക്കുന്നത്. നൂബിൻന്റെ ഇഷ്ടം അറിഞ്ഞ് ഏറ്റവും വലിയ ഗിഫ്റ്റ് തന്നെയാണ് ബിന്നി സമ്മാനിക്കുന്നത്. ഇത്രയും നാൾ ഒരുപാട് അകലെ ആയിരുന്നിട്ടാണ് പിറന്നാൾ ആഘോഷിച്ചത്. ഇത്തവണ വിവാഹം കഴിഞ്ഞതിന് ശേഷമുള്ള പിറന്നാൾ ആണെന്നും വീഡിയോയിലൂടെ ബിന്നി പറയുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ ഈ വീഡിയോ കണ്ട് രസകരമായ കമന്റുകളും ഒപ്പം ലൈക്കുകളും നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *