പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ താരകുടുംബമാണ് സുപ്രിയ പൃഥ്വിരാജ് ദമ്പതികളുടെത്. താര ദമ്പതികൾ മാത്രമല്ല താര പുത്രിയായ അല്ലിയും ആരാധകർക്ക് പ്രിയങ്കരി തന്നെയാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിന്റെ ഏതൊരു വാർത്തയും ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പുതിയ ചിത്രങ്ങളാണ് സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്.
ഇവരുടെ ചിത്രങ്ങളിലെല്ലാം തന്നെ ഇടയ്ക്കിടയ്ക്ക് എത്താറുള്ള അതിഥിയാണ് സോറോ. അതുകൊണ്ടുതന്നെ ഈ ദമ്പതികളുടെ ആരാധകർക്ക് എല്ലാം സുരിചിതയാണ് സോറോ. രാജുവേട്ടനും അവരുടെ പെറ്റായ സൊറോയും തമ്മിലുള്ള ഏറെ രസകരമായ നിമിഷങ്ങളാണ് സുപ്രിയ പോസ്റ്റ് ചെയ്യുന്നത്. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന അല്ലി കുട്ടിയെ ശല്യപ്പെടുത്തുകയാണ് സോറോ. തുടർന്ന് പൃഥ്വിരാജ് സോറോയെ മടിയിൽ വയ്ക്കുകയും ഒന്നിച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്നു.
ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. സോറോ ശല്യപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരേ ഒരു വ്യക്തിയാണ് പ്രിത്വി. സ്വപ്നങ്ങളിൽ പോലും ഇങ്ങനെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കാണില്ല എന്നും, ഡാഡയോട് കുമ്പസാരം നടത്തുന്നതുപോലെ ഉണ്ടെന്നും ചിത്രങ്ങൾക്ക് താഴെ ആരാധകർ പറയുന്നു. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം വന്നത് എങ്കിലും തന്റെ അഭിനയത്തിലൂടെയും കഠിനപ്രയത്നങ്ങളിലൂടെയും മലയാള സിനിമയിലെ മുൻനിര യുവ നായകന്മാരിൽ ഒരാളാവാൻ താരത്തിന് സാധിച്ചു.
വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് മോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീർപ്പ് എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതുതായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സിനിമയിൽ സഹോദരനായ ഇന്ദ്രജിത്തും ഭാഗമാകുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തിയ ഈ സിനിമയ്ക്ക് ആരാധകരിൽ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഇനിയും ഒരുപാട് ചലച്ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ പുറത്തിറങ്ങാൻ ഉള്ളത്.
View this post on Instagram