മലയാളികളുടെ എക്കാലത്തെയും പ്രിയ നടൻ ആണ് ശ്രീനിവാസൻ നിരവധി പേരാണ് അന്നും ഇന്നും ആരാധകരായി ഈ താരത്തിനുള്ളത്. നടനായും എഴുത്തുകാരനായും ആരാധകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള താരമാണ് ശ്രീനിവാസൻ. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതു വാർത്തകളും മലയാളികൾക്കിടയിൽ ഏറെ പ്രചാരം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് നിറഞ്ഞ നിൽക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ആണ് താരം തന്റെ ജീവിതത്തിൽ തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റിനെ കുറിച്ച് ആരാധകരോട് വെളിപ്പെടുത്തുന്നത്. നടൻ പറയുന്നത് ഇങ്ങനെയാണ്. പുകവലിയാണ് എന്റെ ആരോഗ്യം തകർത്തതും ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വിളിക്കും അത്രയ്ക്കും അഡിക്ഷൻ ഉണ്ട് എനിക്ക് മറ്റുള്ളവരോട് ഒരുപദേശം കഴിയുമെങ്കിൽ പുകവലിക്കാതെ ഇരിക്കുക എന്ന താരത്തിന്റെ വാക്കുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
നർമ്മത്തിലൂടെയും പച്ചയായ ജീവിതം ആരാധകർക്ക് മുമ്പിൽ സിനിമകളിലൂടെ ആവിഷ്കരിച്ച് മലയാളികളുടെ പ്രിയ നടനായി മാറിയതാണ് ശ്രീനിവാസൻ. താരത്തിന്റെ ജീവിതത്തിലെ സിഗരറ്റ് വലിയെ കുറിച്ച് ആരാധകാർക്ക് ഏറെ അറിവുള്ളതാണ്. ജീവിതത്തിൽ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിൽ ശ്രീനിവാസൻ ഒരു മടിയും കാണിക്കാറില്ല. ശ്രീനിവാസിനെ പോലെ തന്നെയാണ് മകൻ ധ്യാൻ ശ്രീനിവാസൻ. ഏതൊരു കാര്യവും ഒരു മടിയും കൂടാതെ ആരാധകരോട് തുറന്നു സമ്മതിക്കാനും തന്റെ നിലപാടുകളും.
ആശയങ്ങളും അവതരിപ്പിക്കാനും ഒരു ആശങ്കയും കാണിക്കാറില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഏവരുടെയും പ്രിയ നായകനായ ശ്രീനിവാസന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഒരു നിമിഷമെങ്കിലും ആരാധകരുടെ കണ്ണ് നിറഞ്ഞു പോയി. ഈയടുത്ത് 20 ദിവസത്തിലധികം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു എന്നും ഐ സി യു വിൽ ആയിരുന്നുവെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ സിഗരറ്റ് വലി എന്ന ശീലം മാറ്റാൻ കഴിയുന്നവരോട് അത് ഒഴിവാക്കാനും പറയുന്നുണ്ട്.