ഓടിച്ചെന്ന് മകളെ വാരിപുണർന്ന് നടൻ സുരാജ്!! ഹൃദയയുടെ അരങ്ങേറ്റം കണ്ട് സന്തോഷത്തോടെ താരം.

മലയാളികൾക്ക് ഒരുപാട് സുപരിചിതനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് മുൻപിൽ എത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നു എന്ന നിഷ്പ്രയാസം പറയാം. കോമഡി കഥാപാത്രങ്ങൾ ചെയ്തിരുന്ന ഈ നടൻ ഇപ്പോൾ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ ചെയ്തു മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. സഹനടനായും നായകനായും തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും വളരെ മനോഹരമായി നിഷ്പ്രയാസം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരം പങ്കുവെക്കുന്ന ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് സുരാജിന്റെ ഇളയ മകളായ ഹൃദയയുടെ ഡാൻസ് അരങ്ങേറ്റം. വളരെ ചെറുപ്രായം തൊട്ട് തന്നെ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ സുരാജിന്റെ മകൾ ഹൃദയ കഴിഞ്ഞ ദിവസങ്ങളിലാണ് ഗുരുവായൂർ അമ്പലത്തിൽ വച്ച് ഡാൻസിന്റെ അരങ്ങേറ്റം കുറിക്കുന്നത്.

സുരാജ് തന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് മകളുടെ ജീവിതത്തിലെ ഈ അമൂല്യനിമിഷം കാണാൻ എത്തുകയായിരുന്നു. ഹൃദയയുടെ ഡാൻസിന്റെ ആരംഭം മുതൽ തന്നെ ഏറെ സന്തോഷത്തോടെ ആസ്വദിക്കുകയും ഒപ്പം തന്നെ മകളുടെ ഈ നിമിഷങ്ങൾ ഫോണിൽ പകർത്തുകയും ചെയ്യുന്നുണ്ട്. മകളുടെ ഡാൻസ് അവസാനിച്ചപ്പോൾ ഒരുപാട് സന്തോഷത്തോടെ കൈയ്യടിക്കുകയും ഒപ്പം തന്നെ മകളുടെ അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. അച്ഛനെ കണ്ട സന്തോഷത്തിൽ മകളും ഒരുപാട് ആഹ്ലാദത്തിൽ ആവുകയാണ്.

മോളിവുഡിലെ തിരക്കുള്ള നടൻ ആയിട്ട് പോലും ഒരു താര ജാഡയും ഇല്ലാതെ ഹൃദയയുടെ അച്ഛൻ എന്ന രീതിയിലാണ് ഗുരുവായൂരിലേക്ക് എത്തുന്നത്. താരത്തിന്റെ ഈ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്ത ഹെവൻ എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. സുരാജിനെ വീണ്ടും കോമഡി സിനിമകളിലൂടെ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *