മേപ്പടിയാൻ സിനിമയുടെ സംവിധായകന് ആഡംബര വാഹനം സമ്മാനിച്ച് നടൻ ഉണ്ണിമുകുന്ദൻ.!!

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടൻ ആണ് ഉണ്ണി മുകുന്ദൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയ കാലത്ത് പ്രേക്ഷകരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കാൻ ആയില്ലെങ്കിലും പിന്നീട് മല്ലൂസിംഗ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറുകയാണ് ചെയ്തത്. ഈ ഒരു സിനിമയിലൂടെ മലയാളികൾ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് പറയാം.

ഇന്നിതാ ഉണ്ണിമുകന്ദന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. മേപ്പടിയാൻ എന്ന സിനിമയുടെ സംവിധായകനായ വിഷ്ണു മോഹന് ഒരു കാർ സമ്മാനിക്കുന്ന ചിത്രമാണ് ആരാധകർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുന്നത്.

വിഷ്ണു മോഹൻ സംവിധാനം ചെയ്ത മേപ്പടിയാൻ എന്ന സിനിമയിൽ നായകനായും പ്രൊഡ്യൂസർ ആയും ഉണ്ണി മുകുന്ദൻ ആണ് എത്തുന്നത്. ഈ വർഷം ആയിരുന്നു മേപ്പടിയാൻ സിനിമ റിലീസ് ചെയ്തത്. മലയാളികളിൽ നിന്ന് വളരെ നല്ല അഭിപ്രായങ്ങളാണ് ഈ സിനിമക്ക് ലഭിക്കുന്നത്. മാത്രമല്ല മേപ്പടിയാൻ എന്ന സിനിമയ്ക്ക് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ആണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സംവിധായകനായ വിഷ്ണു മോഹന് പുത്തൻ കാർ പ്രൊഡ്യൂസർ ആയ ഉണ്ണി മുകുന്ദൻ സമ്മാനിക്കുന്നത്.

ആഡംബര വാഹനങ്ങളിൽ ഒന്നായ മെഴ്‌സിഡസ് ബെൻസ് ജി എൽ എ 200 ആണ് വിഷ്ണു മോഹന് സമ്മാനിക്കുന്നത്. ഇതൊരു സമ്മാനമല്ല ഇതാണ് നിങ്ങൾ അർഹിക്കുന്നത് എന്നും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അടിക്കുറുപ്പായ് എഴുതിയിട്ടുണ്ട്.  കുറച്ചധികം വൈകിപ്പോയാലും തന്റെ കൂടെ നിന്നവരെ മറക്കാതെ കൂടെ കൂട്ടുകയാണ് ഉണ്ണി മുകുന്ദൻ. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *