ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി നടി അമൃത!! ആഹ്ലാദത്തിൽ ആരാധകരും.

സംപ്രേക്ഷണം ആരംഭിച്ച കാലം തൊട്ട് റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. ഇതിലെ ഏതൊരു കഥാപാത്രത്തെയും മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അത്തരത്തിൽ ശീതൾ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കീഴടക്കിയ നായികയാണ് നടി അമൃത. കുടുംബവിളക്ക് എന്ന പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെ അതിമനോഹരമായ് ആവിഷ്കരിച്ച അമൃതയ്ക്ക് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.

എന്നാൽ കുടുംബവിളക്ക് പരമ്പരയിൽ നിന്നും താരം പിന്മാറിയതോടെ ആരാധകർ ഒന്നടങ്കം വളരെയധികം ദുഃഖത്തിൽ ആയിരുന്നു. ഈ പരമ്പരയിലേക്ക് താരം തിരിച്ചു വരുന്നതും കാണാൻ ഒരുപാട് ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. പക്ഷേ താരത്തിന് അതിന് സാധിക്കാതെ വരുകയാണ് ഉണ്ടായത്. ഈ പരമ്പരയിൽ നിന്ന് പിന്മാറിയതിനുശേഷം നിരവധി ഷോർട്ട് ഫിലിമുകളിലൂടെ അഭിനയ രംഗത്ത് സജീവമായിരുന്നു. ഇപ്പോൾ ഇതാ ആരാധകർക്കായി ഒരു സന്തോഷവാർത്തയും ആയാണ് നടി അമൃത രംഗത്തെത്തുന്നത്.

അമൃത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീണ്ടും ടെലിവിഷൻ പരമ്പരകളിലേക്ക് തിരിച്ചുവരുന്നു എന്ന സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിക്കുന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിലൂടെ ആണ് അമൃത വീണ്ടും എത്തുന്നത്. താരം തന്റെ ലൈവിനിടയിൽ വച്ചാണ് ഇതെല്ലാം ആരാധകരെ അറിയിക്കുന്നത്. ഏകദേശം ഒരു വർഷത്തോളം കാലം ടെലിവിഷൻ പരമ്പരകളിൽ നിന്നും മാറി നിന്ന താരം നല്ല ക്യാരക്ടറുകൾക്കായി കാത്തിരിക്കുകയായിരുന്നു.

കളിവീട് എന്ന പരമ്പരയിൽ താരം ആഗ്രഹിച്ചിരുന്ന കഥാപാത്രത്തെ ലഭിച്ചപ്പോൾ മലയാളികൾക്ക് മുൻപിൽ എത്തുകയായിരുന്നു. സൂര്യ ടിവിയിൽ ഒന്നാമതായി തന്നെ നിൽക്കുന്ന ഈ പരമ്പരയിൽ റബേക്കയും നിതിനും ആണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഈ പരമ്പരയിൽ സ്നേഹ എന്ന കഥാപാത്രത്തെ ആണ് അമൃത ചെയ്യുന്നത്. കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച പോലെ സ്നേഹം എന്ന കഥാപാത്രത്തിനും ഒത്തിരി പിന്തുണ നൽകണമെന്നും ആരാധകരോട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *