നീലക്കുറിഞ്ഞി പൂക്കൾക്കിടയിൽ ആർത്തുല്ലസിച്ച് നടി അമൃത നായർ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

കുടുംബ വിളക്ക് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അമൃത. ഈ പരമ്പരയിലെ ശീതൾ എന്ന കഥാപാത്രമായാണ് എന്ന് അമൃത മലയാളി പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. ഈ ഒരൊറ്റ സീരിയലിലൂടെ നിരവധി ആരാധകരെയാണ് അമൃത സ്വന്തമാക്കിയത്. എന്നാൽ പാതിയിൽ വെച്ച് താരം ഈ പരമ്പരയിൽ നിന്ന് പ്രതീക്ഷമായി മാറുകയായിരുന്നു. ഇതോടെ കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ ഈ താരത്തെ സ്നേഹിച്ച ഏവരും വിഷമത്തിൽ ആവുകയായിരുന്നു.

അത്ര മാത്രമാണ് ശീതൾ എന്ന കഥാപാത്രത്തിന് അമൃത ജീവൻ നൽകിയത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വിശേഷവും വളരെ പെട്ടെന്നാണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് അമൃതയുടെ പുതിയ വീഡിയോ. മൂന്നാറിലെ നീലക്കുറിഞ്ഞി പൂക്കുന്ന മനോഹരമായ നിമിഷങ്ങൾ കാണാൻ എത്തുന്ന ദൃശ്യങ്ങളാണ് ആരാധകർക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നത്.

പ്രകൃതിയുടെ ഈ മനോഹരമായ കാഴ്ചകൾ എല്ലാം ഏറെ സന്തോഷത്തോടെ കൂടിയാണ് താരം കാണുന്നത്. പൂക്കൾക്കിടയിൽ ആർത്തുല്ലസിച്ച് നടക്കുകയാണ് താരം. അമൃതയുടെ ഈ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നപ്പോൾ സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ വൈറൽ ആക്കി മാറ്റിയത്. ഒപ്പം തന്നെ ചിത്രത്തിന് താഴെ ഒട്ടനേകം കമന്റുകളും ആരാധകർ നൽകുന്നുണ്ട്.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അമൃത വീണ്ടും മലയാളി പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. ഒരു വർഷത്തെ ഇടവേളക്കുശേഷമാണ് അമൃത പരമ്പരകളിലേക്ക് തിരിച്ചു വരുന്നത്. സൂര്യ ടിവിയിൽ നമ്പർ വൺ റേറ്റിങ്ങിൽ പോകുന്ന ഈ പരമ്പരയിൽ റബേക്ക സന്തോഷ്, നിതിൻ ജേക്ക് ജോസഫ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അനേകം ആരാധകരാണ് ഈ പരമ്പരയിലൂടെ അമൃതയുടെ ഗംഭീര പ്രകടനം കണ്ടുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *