കിടിലൻ ഫോട്ടോ ഷൂട്ടുമായി നടി ഭാമ!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും.

നിവേദ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ താരമാണ് നടി ഭാമ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ താരത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, സൈക്കിൾ, വൺ വേ ടിക്കറ്റ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. ഏവർക്കും സുപരിചിതയായ ഈ നടിയുടെ വിവാഹം മലയാളികൾ ഒരുപാട് ആഘോഷമാക്കിയതാണ്. അരുൺ ജഗദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

വിവാഹശേഷം അഭിനയം ജീവിതത്തിൽ നിന്നും അകന്നുനിൽക്കുന്ന താരത്തെ ഇന്നും മലയാളികൾ ഓർക്കുന്നു. സിനിമാ മേഖലയിൽ നിന്ന് ഒഴിഞ്ഞു നിന്നെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ കൗതുകത്തോടെയാണ് കാത്തിരിക്കാറുള്ളത്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ. നടി ഭാമ തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഭാമ എത്തുന്നത്.

ചിത്രങ്ങൾ പുറത്തു വന്നതോടെ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയായിരുന്നു. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റകൾ നൽകിയിരിക്കുന്നത്. ചിത്രങ്ങളിൽ ഭാമ വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നും, അടിപൊളി ലുക്ക് ആണെന്നും, ഈ വസ്ത്രത്തിൽ അതിമനോഹരി ആയിട്ടുണ്ടെന്നും ആരാധകർ പറയുന്നു. ഒപ്പം തന്നെ നടി ഭാമ ഇന്നും അന്നും ഒരുപോലെയാണെന്നും പറയുന്നവരും ഉണ്ട്.കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

ഒരുപാട് കാലമായുള്ള വാസുകി എന്ന മോഹമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. പട്ടുസാരികളുടെ വൻ ശേഖരണം ആയ വസുകി ബൈ ഭാമ എന്ന സംരംഭമാണ് ആരംഭിച്ചിരിക്കുന്നത്. ഭർത്താവിന്റെയും വീട്ടുകാരുടെയും പൂർണ്ണ പിന്തുണയോടെയാണ് താരം തന്റെ സ്വപ്നം സഫല്യം നടത്തിയത്. നിരവധി പേരാണ് ഭാമയുടെ ഈ സംരംഭത്തിന് ആശംസകളുമായ് രംഗത്തെത്തിയിരുന്നത്. കൂടാതെ താരത്തിന്റെ ചിത്രത്തിനും ആരാധകർ അനേകം ലൈക്കുകളും നൽകി.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

Leave a Reply

Your email address will not be published. Required fields are marked *