കൂളിംഗ് ഗ്ലാസ് വെച്ച് മാസ് ലുക്കിൽ നടി ജ്യോതിക.!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യം ഇല്ലാത്ത നടിയാണ് ജ്യോതിക. മലയാളി അല്ലെങ്കിൽ പോലും ധാരാളം ആരാധകരാണ് കേരളത്തിൽ നിന്നും ജ്യോതികയ്ക്ക് ഉള്ളത്. വളരെ ചുരുക്കം മലയാള സിനിമകൾ അഭിനയിച്ചിട്ടുള്ളു എങ്കിലും ജ്യോതികയെ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഏവരുടെയും ഇഷ്ട നടിയായ ജ്യോതികയുടെ വിശേഷങ്ങൾ അറിയാൻ ഒത്തിരി ഉത്സാഹത്തോടെ ആണ് മലയാളി പ്രേക്ഷകർ കാത്തിരിക്കാറുള്ളത്.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച ചിത്രങ്ങളും വാർത്തകളും ആണ് താരത്തിന്റേത്. നീണ്ട വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ ഭാഗമാകാൻ ജ്യോതിക എത്തുന്ന ചിത്രങ്ങളാണ് ഏറ്റെടുക്കുന്നത്. മമ്മൂട്ടി നായകനായ് എത്തുന്ന കാതൽ എന്ന സിനിമയിലൂടെ ആണ് ജ്യോതിക വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. കാതൽ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്.

ഇതിന്റെ ചിത്രീകരണത്തിനായി എത്തുന്ന ജ്യോതികയുടെ ചിത്രങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ജ്യോതിക ഇതിനു വേണ്ടി കേരളത്തിൽ എത്തിയത്. കൂളിംഗ് ഗ്ലാസ് ധരിച്ച് സ്റ്റൈലൻ ലുക്കിലാണ് താരം എത്തുന്നത്. ജിയോ ബേബിയാണ് കാതൽ ദി കോർ സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനി ആണ് ഈ സിനിമയുടെ നിർമ്മാതാക്കൾ. ഇവർ തന്നെയാണ് ജ്യോതികയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പോസ്റ്റ് ചെയ്യുന്നത്.

12 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് ജ്യോതിക എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒരുപാട് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് വരുന്നതുകൊണ്ട് തന്നെ താരത്തിന്റെ ഗംഭീര പ്രകടനം ആയിരിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. മമ്മൂക്കപ്പമുള്ള ജ്യോതികയുടെ ഈ സിനിമയുടെ കൂടുതൽ വിശേഷങ്ങൾക്കായി ആണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mammootty Kampany (@mammoottykampany)

Leave a Reply

Your email address will not be published. Required fields are marked *