ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളുമായ് നടി മൈഥിലി!! ആഹ്‌ളാദത്തിൽ മതിമറന്ന് താരം.

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നടിയാണ് മൈഥിലി. പാലേരി മാണിക്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ മൈഥിലിയെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിൽ ആയിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് നടി മൈഥിലിയുടെ വിവാഹം നടന്നത്. സമ്പത്തിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ തൊട്ടു പിന്നാലെ ആണ് ആരാധകർക്ക് ആയ് താരം പുതിയ സന്തോഷവാർത്ത പങ്കുവെക്കുന്നത്.

തിരുവോണ ദിനതോടാനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ് നടി മൈഥിലി ഗർഭിണിയാണെന്നുള്ള വാർത്ത ആരാധകരെ അറിയിക്കുന്നത്. താരത്തിന്റെ ഈ സന്തോഷവാർത്ത കേട്ടപ്പോൾ ആദ്യം അമ്പരക്കുകയും പിന്നീട് ഏറെ സന്തോഷത്തോടെ താരത്തിന് ആരാധകർ ആശംസകളർപ്പിക്കുകയും ചെയ്തു. സിനിമ മേഖലയിൽ നിന്നും ഒരു ഇടവേളയെടുത്ത താരം ചട്ടമ്പി എന്ന സിനിമയിലൂടെ വീണ്ടും മലയാളികൾക്ക് മുമ്പിൽ എത്തുന്നു.

പ്രേക്ഷകരിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി മൈഥിലി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലൈറ്റ് റോസ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ എത്തുന്നത്. ചിത്രത്തോടൊപ്പം ഉള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ. നീ ഉണ്ടായത് അറിഞ്ഞപ്പോൾ തൊട്ട് നിന്നെ ഞാൻ ഒരുപാട്  സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്.

എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന നീ എന്റെ ജീവിതത്തിലെ അത്ഭുതമാണ്. ഓരോ ദിവസവും നിന്റെ സാന്നിധ്യവും നീ ഇത്രയും വേഗം വളരുന്നതും എനിക്കറിയൻ പറ്റുന്നുണ്ട്. ഓരോ ദിവസവും മൃദുലമായ് നിന്റെ ഹൃദയം ഇടിക്കുന്നതും എനിക്കറിയാം, എന്നായിരുന്നു. നടി മൈഥിലിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുത്തത്. താരത്തിന്റെ ചിത്രത്തിന് ധാരാളം ലൈക്കുകളും കമന്റുകളും ആരാധകർ നൽകുന്നു.

 

View this post on Instagram

 

A post shared by Mythili (@mythili2424)

Leave a Reply

Your email address will not be published. Required fields are marked *