മലയാളികൾക്ക് സുപരിചിതയായ നടിയാണ് മേഘന രാജ്. മലയാളി അല്ലെങ്കിൽ പോലും ഏതാനും ചുരുക്കം മലയാള സിനിമയിൽ അഭിനയിച്ച ഈ താരത്തെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ മേഘന പങ്കുവെക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് മേഘ്ന തന്റെ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാൻ യാത്രയ്ക്ക് പോകുന്നത്.
കൂട്ടുകാരികൾക്ക് ഒപ്പം വളരെ ആഘോഷപൂർവ്വം സമയം ചെലവഴിക്കുന്ന ചിത്രങ്ങളാണ് മേഘ്ന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. മേഘന പങ്കുവെച്ച ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. തായ്ലാൻഡിലെ കോ സാമുയി എന്ന ബീച്ചിൽ ആണ് മേഘനയും സുഹൃത്തുക്കളും എത്തുന്നത്. ഒരുപാട് കാലത്തിനു ശേഷമാണ് മേഘന ഇത്ര സന്തോഷവതിയായി കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്നത്.
മേഘനയുടെ ചിത്രങ്ങളെല്ലാം പുറത്തുവന്നതോടെ കമന്റ്കളുടെ ഘോഷയാത്രയായിരുന്നു എന്ന് പറയാം. ചിത്രങ്ങളിൽ വളരെ സുന്ദരിയായിട്ടുണ്ടെന്നും, ഇതുപോലെ പുഞ്ചിരി ഉണ്ടാകട്ടെ എന്നും, റായൻ എവിടെ ആണെന്നും കമന്റ്കളിലൂടെ ആരാധകർ ചോദിക്കുന്നുണ്ട്. 2020 ലാണ് മേഖലയുടെ ഭർത്താവായ ചിരഞ്ജീവി സർജ അന്തരിക്കുന്നത്. ചീരുവിന്റെ വിയോഗത്തിന് ശേഷം പൊതുവേദികളിലും സമൂഹ മാധ്യമങ്ങളിൽ ഒന്നും തന്നെ അധികം സജീവമായിരുന്നില്ല മേഘന.
ഇപ്പോഴിതാ നടി തന്റെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ഈ ചിത്രങ്ങളെല്ലാം പുറത്തു വന്നപ്പോൾ ഒരുപാട് സന്തോഷത്തിലാവുകയായിരുന്നു പ്രേക്ഷകർ. സെക്കൻഡുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ലൈക്കുകൾ ആണ് മേഘന പങ്കുവെച്ച ചിത്രങ്ങൾക്ക് ആരാധകർ നൽകിയത്. ഒപ്പം തന്നെ താരത്തിന്റെ യാത്രകളുടെ കൂടുതൽ വിശേഷങ്ങൾക്ക് ആയും ഇനിയും ഒരുപാട് നല്ല നിമിഷങ്ങൾ കാണാനും ആകാംക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകർ.
View this post on Instagram