വരും തലമുറയ്ക്ക് അറിവ് പകരാൻ മാതങ്കിയുമായി നടി നവ്യ നായർ!! സന്തോഷത്തിൽ ആരാധകർ.

മലയാളികളിൽ നടി നവ്യ നായരെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. നന്ദനത്തിലെ ബാലാമണിയെ അത്രമാത്രമാണ് കേരളീയർ സ്നേഹിക്കുന്നത്. താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും ഇന്നും പ്രേക്ഷകർ വളരെ സ്നേഹത്തോടെ ആണ് ഓർമ്മിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നവ്യ എല്ലാ കാര്യങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ആണ് നവ്യയുടെ സഹോദരനായ രാഹുൽ അത്തരത്തിലുള്ള വാർത്ത ആരാധകരുമായി പങ്കുവയ്ക്കുന്നത്. മാതങ്കി സ്കൂൾ ഓഫ് ഡാൻസ് ബൈ നവ്യ നായർ എന്ന ക്യാപ്ഷനോട്‌ കൂടിയിട്ടാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ ആരാധകർ സോഷ്യൽ മീഡിയകളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ചെറു പ്രായം തൊട്ട് നൃത്തം അഭ്യസിച്ച താരമാണ് നവ്യ.

ക്ലാസിക്കൽ ഡാൻസിനെയും അഭിനയത്തെയും അത്രമാത്രം ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് നവ്യ എന്നു പറയാം. ഇത്രയും വർഷമായ് കഠിന പരിശ്രമങ്ങളിലൂടെ ആർജിച്ചെടുത്ത ഈ കല വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്ന സന്തോഷത്തിലാണ് താരം. അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും ഉൾക്കൊള്ളുന്ന ചെറിയ ഒരു ഓപ്പണിങ് ആയിട്ടാണ് നടത്തുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഈ സ്കൂളിന്റെ ആരംഭം നടത്തുന്നത്. ഇത്രയും വർഷത്തെ നവ്യയുടെ സ്വപ്നം സഫല്യം ആയതിന്റെ സന്തോഷത്തിലാണ് താരവും കുടുംബാംഗങ്ങളും. നവ്യ വീണ്ടും സമൂഹ മാധ്യമങ്ങളിലും പൊതു വേദികളിലും സജീവമായതോടെ മലയാളികൾ ഒത്തിരി സന്തോഷത്തിലാണ്. ഒപ്പം തന്നെ ധാരാളം പേരാണ് നടി നവ്യയുടെ ഈ പുതിയ തുടക്കത്തിന് അഭിനന്ദനങ്ങളും ആശംസകൾളും അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *