മുണ്ട് മടക്കി കുത്തി മണ്ണിൽ കിളച്ച് നടി പത്മപ്രിയ!! താരം ഇത്രക്കും സിമ്പിൾ ആയിരുന്നോ എന്ന് ചോദിച്ച് ആരാധകർ.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് പത്മപ്രിയ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ഈ താരം തന്റെ അഭിനയ മികവിലൂടെ ആരാധകരുടെ ഹൃദയം കവർന്നു എന്ന് പറയാം. സീനു വാസന്തി ലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയ മേഖലയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത് എങ്കിലും, കാഴ്ച എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് മുൻപിൽ ആദ്യമായി എത്തുന്നത്.

പിന്നീട് അമൃതം, രാജമാണിക്യം, വടക്കുന്നാഥൻ, അശ്വാരൂഢൻ, ഭാർഗവചരിതം മൂന്നാം ഖണ്ഡം, കറുത്ത പക്ഷികൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് പത്മപ്രിയ സ്വീകരിച്ചത്. നടി തന്റെ കഠിന പരിശ്രമങ്ങളിലൂടെയും കഴിവുകളിലേയുടെയും നിരവധി അവാർഡുകളും താരം സ്വന്തമാക്കി. വിവാഹശേഷം സമൂഹ മാധ്യമങ്ങളിൽ നിന്നും, അഭിനയ ജീവിതത്തിൽ നിന്നും അകന്നു നിന്നെങ്കിലും മലയാളികൾ ഇന്നും സ്നേഹത്തോടെ നടി പത്മപ്രിയയെ ഓർക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ച താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. മുണ്ടും ഷർട്ടും അണിഞ്ഞ് ഒരു താര ജാഡയും ഇല്ലാതെ ഒരു സാധാരണക്കാരിയെ പോലെയാണ് ചിത്രങ്ങളിലെത്തുന്നത്. പൊരി വെയിലത്ത് മുണ്ട് മടക്കി കുത്തി തുമ്പയെടുത്ത് മണ്ണിൽ കിളക്കുകയും ചെടികളും വിത്തുകളും മറ്റും നടന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. ട്രൂ ഇൻസ്പിരേഷൻ എന്ന ക്യാപ്ഷനോടു കൂടിയിട്ടാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്.

ചിത്രങ്ങൾ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റുകയും നിരവധി കമന്റുകളും ലൈക്കുകളും ഒപ്പം തന്നെ നൽകുകയും ചെയ്തു. ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഒരു തെക്കൻ തല്ലു കേസ് എന്ന സിനിമയിലൂടെയാണ് നടി പത്മപ്രിയ മലയാളികളിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തുന്നത്. ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒപ്പം തന്നെ ഈ സിനിമയിൽ അത് ഗംഭീര പ്രകടനം കാഴ്ചവച്ച പത്മപ്രിയ്ക്കും ആരാധകർ വളരെ നല്ല അഭിപ്രായങ്ങൾ നൽകുന്നുണ്ട്.

 

View this post on Instagram

 

A post shared by Padma Priya (@padma.priya__)

Leave a Reply

Your email address will not be published. Required fields are marked *