പ്രിയ പ്രകാശ് വാര്യരെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ഒമ്മർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളികൾക്ക് മുൻപിൽ എത്തിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ആദ്യ സിനിമയിലൂടെ തന്നെ ആരാധകർ പ്രിയയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. താരം തന്റെ അഡാർ ലവ് എന്ന ചിത്രത്തിനു ശേഷം അന്യഭാഷകളിലാണ് കൂടുതൽ വേഷം ചെയ്തത്.
പ്രിയയുടെ ആദ്യത്തെ സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ അതിലെ ഗാനത്തിനിടയിലെ കണ്ണിറുക്കലിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനും താരത്തിന് സാധിച്ചു. നിരവധി പേരാണ് താരത്തിന് ആരാധകരായ ഉള്ളത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ വേഗം തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ പ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന പിറന്നാൾ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.
പ്രിയ വാര്യർ തന്റെ 23 ആം പിറന്നാൾ ആഘോഷം വളരെ ഗംഭീരമായും എന്നാൽ ലളിതമായാണ് നടത്തുന്നത്. പിറന്നാൾ ആഘോഷത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തിരുന്നു. ഓഫ് വൈറ്റ് ഷെയ്ഡിലുള്ള വളരെ സ്റ്റൈലിഷ് വേഷത്തിലാണ് തരാം എത്തുന്നത്. ആഘോഷത്തിന് ഇടയിൽ കേക്ക് മുറിക്കുകയും ഒപ്പം തന്നെ ഏവരോടും ഒപ്പം അടിച്ചുപൊളിക്കുകയും ചെയ്യുന്നുണ്ട്. ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റി എന്ന് പറയാം.
നിരവധി താരങ്ങളും ഒപ്പം തന്നെ ഒട്ടനേകം ആരാധകരുമാണ് പ്രിയക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തുന്നത്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും, ഈ ഡ്രസ്സിൽ പ്രിയ വളരെ സുന്ദരി ആയിട്ടുണ്ട് എന്നും, കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്. ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകൾ നൽകുന്നത്. ഒപ്പം തന്നെ പ്രിയയുടെ കൂടുതൽ വിശേഷങ്ങൾ അറിയാനും പുതിയ സിനിമകൾ കാണാനുമുള്ള ആകാംഷയിലാണ് ആരാധകർ.
View this post on Instagram