റോഡിലൂടെ പോകുബോഴുള്ള പെൺകുട്ടികളുടെ അവസ്ഥ തുറന്ന് പറഞ്ഞ് നടി റെബേക്ക!! താരത്തിന്റെ വാക്കുകൾ ശരിവെച്ച് യുവതികൾ.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ താരമാണ് റെബേക്ക സന്തോഷ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന ഒറ്റ സീരിയലിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ അനുഭവമാണ് ഇൻസ്റ്റഗ്രാം റീൽസിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് താരം ഈ വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്.

റോഡിലൂടെ പോകുമ്പോൾ ആൺകുട്ടികൾ പെൺകുട്ടികളോട് വളരെ മോശമായി പെരുമാറുന്ന കാര്യങ്ങളാണ് താരം വിഡിയോയിലൂടെ തുറന്നടിച്ചത്. താരത്തിന്റെ വാക്കുകൾ ശരിയായത് കൊണ്ട് തന്നെ നിരവധി പെൺകുട്ടികളാണ് താരത്തിന് പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. നടി റെബേക്ക വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ആരാധകർ മാത്രമല്ല നിരവധി താരങ്ങളും റെബേക്കയുടെ വാക്കുകൾക്ക് കമന്റുകൾ നൽകുന്നു. റെബേക്കയുടെ വീഡിയോയിൽ മറ്റുള്ളവരെ വളരെയധികം വേദനിപ്പിക്കാത്ത രീതിയിൽ എന്നാൽ തന്റെ നിലപാടുകൾ വളരെ വ്യക്തമായും പറയുന്നുണ്ട്. പെൺകുട്ടികൾ വാഹനങ്ങൾ ഓടിക്കുമ്പോൾ ഇടതുവശം ചേർന്നു ഓടിക്കണം എന്നും വലതുവശം ഫാസ്റ്റ് ട്രാക്ക് ആണെന്നും അത് ആൺകുട്ടികൾക്ക് മാത്രമുള്ളതാണെന്നും ഹാസ്യ രൂപേണ പറയുന്നു.

അതുപോലെതന്നെ ചേട്ടന്മാരെ ഒരിക്കലും ഓവർടേക്ക് ചെയ്തു പോകരുതെന്നും അവർ നമ്മളെ ആണ് ഓവർ ടേക്ക് ചെയ്യേണ്ടത് എന്നും അല്ലെങ്കിൽ അവർക്ക് വളരെയധികം വിഷമമാകുമെന്നും വിഡിയോയിൽ പറയുന്നു. അതുപോലെ പെൺകുട്ടികൾക്ക് എത്ര തിരക്കുണ്ടെങ്കിലും കുറച്ചു നേരത്തെ ഇറങ്ങി പതുക്കെ പോയാൽ മതിയെന്നും അറിയിക്കുന്നു. റോഡിലൂടെ ഒരു സ്ത്രീ വാഹനം ഓടിച്ചു പോകുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ആണ് റബേക്ക പറയുന്നത്. ധാരാളം പേരാണ് ഈ വീഡിയോക്ക് പിന്തുണ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *