കുട്ടികളുമായി സമയം ചിലവഴിച്ച് നടി റിമി ടോമി..ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. തന്റെ ശബ്ദത്തിലൂടെയും വാക്ചാതുര്യത്തിലൂടെയും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മീശമാധവൻ എന്ന ചലച്ചിത്രത്തിൽ ചിങ്ങമാസം എന്ന ഗാനം ആലപിച്ചാണ് ആദ്യമായി സിനിമാ മേഖലയിലേക്ക് റിമി ടോമി എത്തുന്നത്. തുടർന്ന് സിനിമ മേഖലയിൽ ശോഭിക്കുകയായിരുന്നു എന്ന് പറയാം. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ ഗാനമാലപിക്കുകയും മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ ഈ താരം സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ റിമിയുടെ ജീവിതത്തിലെ ഏതൊരു വിശേഷവും വാർത്തയും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ റിമി ടോമി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചെറിയ കുട്ടികളുടെ ഒപ്പം സമയം ചിലവഴിക്കുന്ന വളരെ രസകരമായ നിമിഷങ്ങളാണ് റിമി ടോമി പങ്കുവെക്കുന്നത്.

റിമി ടോമിയും കുഞ്ഞുങ്ങളും കൂടി സൂര്യാസ്തമയം ഏറെ സന്തോഷത്തോടെ കാണുകയും കുറെ നേരം അവിടെ ചെലവഴിക്കുകയും ചെയ്യുന്നു. താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് രസകരമായ കമ്മന്റുകളുമായ് എത്തുന്നത്. ഇനിയും ഉണ്ടോ പിള്ളേർ എന്നും, റിമി ടോമിയെ കാണാൻ വളരെ ഭംഗിയായിട്ടുണ്ടെന്നും , ഈ കുട്ടികൾ ആരാണെന്നും കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നുണ്ട്. ഗായികയായ റിമി ടോമി ഒപ്പം തന്നെ നല്ലൊരു അവതാരികയും കൂടിയാണ്.

തന്റെ വ്യത്യസ്തതയാർന്ന സംസാരത്തിലൂടെ ഏവരുടെയും മനം കവരാൻ താരത്തിന് സാധിച്ചു. നിലവിൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ കുടുംബം എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവാണ് റിമി ടോമി എത്തുന്നത്. ഈ പരിപാടിയിലൂടെ താരത്തിനെ കാണാൻ നിരവധി ആരാധകരാണ് കാത്തിരിക്കാറുള്ളത്. അത്രമാത്രമാണ് റിമി ടോമിയെ മലയാളികൾ സ്നേഹിക്കുന്നത്. താരത്തിന്റെ ഈ ക്യൂട്ട് ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് ലൈക്കുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Leave a Reply

Your email address will not be published. Required fields are marked *