ഇത്തവണ ഓണാഘോഷം പ്രിയതമനൊപ്പം!ഓണാഘോഷ ചിത്രങ്ങൾ പങ്കുവെച്ച് നടി ഷംന കാസിം. | This Time, Onam Is Celebrated With a Loved One.

This Time, Onam Is Celebrated With a Loved One : മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തിൽ ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചു. ആദ്യമായി പ്രധാനപ്പെട്ട വേഷം ചെയ്തത് ഒരു തെലുങ്ക് ചിത്രത്തിലാണ്.

ശ്രീ മഹാലക്ഷ്മി എന്നായിരുന്നു ചിത്രത്തിന്റെ പേര്. മലയാള സിനിമയിൽ സൂപ്പർസ്റ്റാറുകളോടൊപ്പം മികച്ച വേഷങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഷംന. ഒട്ടനവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും വിധികർത്താവായി ഷംന എത്തിയിട്ടുണ്ട്. എല്ലാ താരങ്ങളും ഓണനാളിൽ അവരുടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുള്ളതും ആണ്. ഈയടുത്ത് വിവാഹിതയാകാൻ പോകുന്ന കാര്യം ഷംന ആരാധകരെ അറിയിച്ചത്.

ബിസിനസ് കൺസൾട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭാവിവരൻ. ഇത്തവണ ഓണത്തിന് തന്റെ പ്രിയതമനുമൊത്തുള്ള ചിത്രങ്ങളാണ് ഷംന പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രങ്ങൾക്കൊപ്പം ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട് എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ടാണ് ഷംന ചിത്രങ്ങൾ പങ്കുവെച്ചത്. ഈ കഴിഞ്ഞ ജൂലൈയിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. ഒരു അഭിനേതാവ് എന്നതിലുപരി ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ് ഷംന കാസിം.

ഒട്ടനവധി ഇവന്റുകളിൽ ഡാൻസ് കൊണ്ട് പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത താരമാണ് ഷംന. ഇപ്പോൾ ഓണാശംസകൾ നേർന്നു കൊണ്ടുള്ള പുതിയ ചിത്രം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയും ആണ് ഷാനിദ്. കസവ് സാരിയിലാണ് ഷംന പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.മെറൂൺ ഷർട്ടും മുണ്ടും ധരിച്ചാണ് ഷാനിദ് എത്തിയിരിക്കുന്നത്. ഇരുവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *