ഗംഭീര ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി താര കല്യാൺ!! ചിത്രങ്ങൾ സൂപ്പർ എന്ന് പറഞ്ഞ് മലയാളികൾ.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് താര കല്യാൺ. താര കല്യാൺ മാത്രമല്ല മകളായ സൗഭാഗ്യയും മരുമകനായ അർജുനും ഈ ദമ്പതികളുടെ മകളായ സുധാപ്പൂവും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. ഏതൊരു ആഘോഷവും വളരെ നല്ല രീതിയിൽ കുടുംബത്തോടൊപ്പം ഗംഭീരമായി ആഘോഷിക്കുന്നവരാണ് താര കല്യാണും കുടുംബവും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് ഈ കുടുംബത്തിന്റെ വിജയദശമിയോട് അനുബന്ധിച്ചുള്ള ചിത്രങ്ങൾ.

വിജയദശമി ദിനത്തിൽ വളരെ ആഘോഷപൂർവ്വം ചടങ്ങുകൾ നടത്തുന്ന ചിത്രങ്ങളും വീഡിയോകളും താര കല്യാൺ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിൽ സെക്കന്റുകൾക്കുളിൽ വൈറലാക്കി മാറ്റിയത്. ഈ അടുത്താണ് താര കല്യാൺ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചത്. മകൾക്ക് പിന്നാലെ അമ്മയായ താര കല്യാണും സോഷ്യൽ മീഡിയയിൽ സജീവമായതോടെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ കുടുംബത്തിന്റെ ഏതൊരു വിശേഷവും ആരാധകർ നിമിഷങ്ങൾക്കുള്ളിൽ ആണ് അറിയാറുള്ളത്.

ആഭരണ വിഭൂഷിതയായി ഒരു ദേവിയുടെ രൂപത്തിലാണ് താരാ കല്യാൺ ചിത്രങ്ങളിൽ എത്തുന്നത്. താര കല്യാൺ മാത്രമല്ല അമ്മയായ സുഭലക്ഷ്മിയും മകളായ സൗഭാഗ്യയും പേരക്കുട്ടിയായ സുദർശനയും ഒപ്പം തന്നെ ഈ കുടുംബത്തിന്റെ വീഡിയോകളിലൂടെ സുപരിചിതയായ അനുമോളും വിജയദശ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ എത്തുന്നു. ഏവരെയും വളരെ മനോഹരമായിട്ടാണ് ചിത്രങ്ങളിൽ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളും ഒപ്പം തന്നെ ധാരാളം ലൈക്കുകളുമായി രംഗത്തെത്തുന്നത്.

ഈയടുത്ത് തൊണ്ടയിലെ സർജറിക്കായി താരാ കല്യാൺ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. അതിനുശേഷം ഉള്ള താരത്തിന്റെ അതിഗംഭീര ഫോട്ടോ ഷൂട്ടുമായാണ് ഈ കുടുംബം ഇപ്പോൾ എത്തുന്നത്. താര കല്യാൺ ആരോഗ്യം വീണ്ടെടുത്ത് പ്രേക്ഷകർക്ക് മുമ്പിൽ എത്തിയ ഈ നിമിഷങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ കാണുന്നത്. കൂടാതെ ഈ കുടുംബത്തിന്റെ പുതിയ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *