നടി താര കല്യാണിന്റെ ശസ്ത്രക്രിയ്ക്ക് ശേഷമുള്ള താരത്തിന്റെ അവസ്ഥ കണ്ട് അമ്പരന്ന് ആരാധകർ.!

മലയാളികളുടെ ഇഷ്ട താര കുടുംബമാണ് സൗഭാഗ്യയുടേത്. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ തങ്ങളുടെ എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് നടി താര കല്യാൺ തൊണ്ടയിലെ അസുഖം മൂലം ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. നീണ്ടൊരു സർജറിക്ക് ശേഷം ഇപ്പോഴിതാ താര കല്യാൺ ആരാധകർ മുമ്പിൽ എത്തുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് മുമ്പായി തങ്ങളുടെ ആരാധകരോട് സൗഭാഗ്യ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തിയും ഞങ്ങൾക്ക് തുണയാകട്ടെ എന്നും പറഞ്ഞിരുന്നു. ശസ്ത്രക്രിയയുടെ വേഷത്തിൽ താര കല്യാൺ കൊച്ചുമകളായ സുദർശനയെ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതുമായ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ താരത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

ഇതിനുമുമ്പ് രണ്ടു പ്രാവശ്യം സൗഭാഗ്യ സർജറിക്ക് വേണ്ടി വന്നിട്ടുണ്ടെന്നും, സർജറിക്ക് പോകുമ്പോൾ ഇത്രയും ടെൻഷൻ ഉണ്ടായിരുന്നില്ല എന്നും ആ സമയത്ത് ഒരു കാര്യവും അറിഞ്ഞിരുന്നില്ല എന്നും താരം പറയുന്നു. എന്നാൽ വേണ്ടപ്പെട്ടവർ ശസ്ത്രക്രിയയ്ക്കായി പോകുമ്പോൾ വളരെയധികം ടെൻഷൻ നിറഞ്ഞതാണെന്നും സൗഭാഗ്യ അറിയിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം ഭക്ഷണം ട്യൂബിലൂടെ കൊടുക്കേണ്ടി വരുമോ സംശയിച്ചിരുന്നു.

എന്നും ഭാഗ്യവശാൽ ലിക്യുഡ് ഫുഡ് കഴിക്കാം എന്നും അറിയിക്കുന്നു.ഇപ്പോൾ ഇതാ താര കല്യാണിനെ വീട്ടിലേക്ക് കൊണ്ടുപോയെന്നും താരത്തിന്റെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നു എന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഒരുപാട് നന്ദിയും ആരാധകരോട് പറയുന്നു. വീട്ടിൽ എത്തിയതിനു ശേഷമുള്ള താര കല്യാണിന്റെ ചിത്രങ്ങളും പങ്കുവെക്കുന്നു. എത്രയും വേഗം പൂർണമായും ആരോഗ്യ സ്ഥിതി വീണ്ടെടുക്കട്ടെ എന്നാണ് ആരാധകർ കമന്റുകളിലൂടെ താരത്തെ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *