ഹിമാചലിൽ അവധി ആഘോഷിച്ച് നടി. ചിത്രങ്ങളിൽ നിന്നും താരത്തെ മനസിലായവർ ആരൊക്കെ?

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ നടിയാണ് ഋതു മന്ത്ര. ബിഗ് ബോസ് സീസൺ ത്രീ യിലെ മത്സരാർത്ഥിയായിരുന്നു താരം. ബിഗ് ബോസ് എന്ന ഒരൊറ്റ ഷോയിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. തന്റെ കഠിന പരിശ്രമം കൊണ്ടും ആരാധകരുടെ സപ്പോർട്ട് കൊണ്ടും ഷോയുടെ അവസാനം വരെ നിൽക്കുവാൻ താരത്തിന് സാധിച്ചു. ബിഗ് ബോസിൽ നിന്ന് പുറത്തു വന്നതിനു ശേഷം നിരവധി വിവാദങ്ങളിലും വിമർശനങ്ങളിലും താരം ഉൾപ്പെട്ടിരുന്നു.

എന്നാൽ അതൊന്നും അധികം കാര്യമാക്കി എടുത്തില്ല. റോൾ മോഡൽ, കിംഗ് ലയർ, ഉയരെ, ഓപ്പറേഷൻ ജാവ, തുറമുഖം, തുടങ്ങി ഏതാനും സിനിമകളിൽ അഭിനയിച്ചു. എന്നിരുന്നാലും ബിഗ് ബോസ് എന്ന ഷോയിലൂടെ ആണ് ആരാധകർ താരത്തെ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. സോഷ്യൽ മീഡിയകളിൽ സജീവമായി താരം കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ച വീഡിയോയും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നിരവധി ആരാധകരാണ് താരത്തിനുള്ളത് അതുകൊണ്ടുതന്നെ താരം പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഹിമാചലിലെ ജോഗ് വെള്ളച്ചാട്ടം കാണാൻ പോകുന്ന വീഡിയോയും ദൃശ്യങ്ങളുമാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തനിക്ക് കിട്ടിയ ഒഴിവുസമയം അമ്മയോടൊപ്പം ഹിമാചലിൽ ആഘോഷമാക്കുകയാണ് ഋതു. ഹിമാചൽ ഒരു സ്വപ്നം പോലെ തോന്നുന്നു എന്നും വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.

താരത്തിന്റെ വീഡിയോയും ചിത്രങ്ങളും എല്ലാം ഒപ്പിയെടുത്തത് അമ്മയാണെന്നും പറയുന്നു. ബിഗ് ബോസ് ഷോക്ക് തന്റെ ജീവിതത്തിൽ വലിയ മാറ്റമാണ് ഉണ്ടായതെന്നും, നിരവധി ജനങ്ങളാണ് തന്നെ സ്നേഹിക്കുന്നതെന്നും എല്ലാവരും ഒരു കുടുംബത്തിലെ അംഗത്തെ പോലെ കാണുന്നു എന്നും ഋതു ഒരിക്കൽ പറഞ്ഞിരുന്നു. നിരവധി പേരാണ് താരത്തിന്റെ വീഡിയോ ലൈക്കുകൾ നൽകുന്നത്.

 

View this post on Instagram

 

A post shared by Rithu Manthra (@rithumanthra_)

Leave a Reply

Your email address will not be published. Required fields are marked *