സംപ്രേക്ഷണം ചെയ്ത നാൾ മുതൽ മലയാളികളുടെ പ്രിയ പരമ്പരയായി മാറിയതാണ് സ്വന്തം സുജാത. ഈ പരമ്പര മാത്രമല്ല ഇതിലെ ഓരോ താരങ്ങളെയും മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സുജാതയായി മലയാളികൾക്കു മുൻപിൽ എത്തിയിരുന്ന ചന്ദ്ര ലക്ഷ്മന്റെ പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിക്കുന്നത്. സന്തോഷവും എന്നാൽ ദുഃഖവും ഒരുപോലെ നൽകുന്ന വാർത്തയാണ് ഇത് എന്ന് പറയാം. ഈ പരമ്പര തുടങ്ങിയ നാൾ മുതൽ സുജാതയായി മലയാളികൾക്ക് മുൻപിൽ എത്തിയിരുന്ന ചന്ദ്ര കുറച്ചു കാലത്തേക്ക് മാറിനിൽക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പങ്കുവെക്കുന്നത്.
പ്രസവകാലം അടുത്തത് കൊണ്ട് തന്നെ ഇതിൽ നിന്നും മാറി നിൽക്കുകയാണ് താരം. ഒരു ഇടവേളയെടുത്ത് താരം പോകുന്നതിനുള്ള വിഷമവും എന്നാൽ പുതിയൊരു അതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കവും ആയതുകൊണ്ട് തന്നെ ഒത്തിരി സന്തോഷവും ആരാധകരിൽ ഉണ്ടാക്കുന്നു. അവധിയെടുത്തു പോകുന്ന ചന്ദ്രക്ക് ഒരു സർപ്രൈസ് ആണ് സ്വന്തം സുജാത ടീം അംഗങ്ങളും ഒപ്പം ഭർത്താവായ ടോഷ് ക്രിസ്റ്റിയും നിൽക്കുന്നത്. എല്ലാവരും ചേർന്ന് ഒരുക്കിയ ഈ സർപ്രൈസ് കാണുമ്പോൾ വളരെ സന്തോഷത്തിലാണ് താരം.
കേക്ക് മുറിക്കുകയും എല്ലാവരോടും ഒന്നിച്ച് വളരെ രസകരമായ നിമിഷങ്ങൾ ചെലവഴിക്കുകയും ചെയ്യുന്നു. ഒമ്പതര മാസമായിട്ട് പോലും ഫൈറ്റ് സീൻ ഉൾപ്പെടെ ഏതൊരു രംഗങ്ങളും മനോഹരമായി അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞെന്നും പറയുന്നുണ്ട്. എന്നാൽ ഈ ആഘോഷങ്ങൾക്കിടയിലും നിറകണ്ണുകളോടെയാണ് ചന്ദ്ര നിൽക്കുന്നത്. സ്വന്തം സുജാത എന്ന പരമ്പരയിൽ രശ്മി ചേച്ചിയുടെ വേർപാടിനെ കുറിച്ച് ഓർത്താണ് ചന്ദ്ര വിഷമത്തിലാക്കുന്നത്.
ഇന്ന് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് രശ്മി ചേച്ചിയെ ആണെന്നും, രശ്മി ചേച്ചി ഒത്തിരി കാണാൻ ആഗ്രഹിച്ച കാര്യമായിരുന്നു ഇരുവരുടെയും കുഞ്ഞിനെ എന്നതും , ഒപ്പം തന്നെ ഒരുപാട് പ്ലാനുകളും പറയാറുണ്ടെന്നും വീഡിയോയിലൂടെ ചന്ദ്ര ലക്ഷ്മൺ പറയുന്നു. ഷോട്ടിനു പോകുമ്പോൾ വാവയെ രശ്മി ചേച്ചി നോക്കാമെന്ന് പറഞ്ഞിരുന്നു എന്നും നിറകണ്ണുകളോടെ ചന്ദ്ര പറയുന്നു. ഞങ്ങളിൽ നിന്ന് വേർതിരിഞ്ഞു പോയാലും ഒരു ഗാർഡിയൻ എയ്ജൽ പോലെ ലൈഫിൽ എപ്പോഴും ഉണ്ടാകുമെന്നും അറിയിക്കുന്നുണ്ട്.