40 വർഷങ്ങൾക്കു ശേഷം രേവതിയെ തേടി മികച്ച നടിക്കുള്ള പുരസ്കാരം!!

എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് രേവതി. ഒരുപാട് സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത് മലയാളികളെ വിസ്മയിപ്പിച്ച നായികയാണ് രേവതി. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങി നിരവധി സിനിമകളിലും നിരവധി ഭാഷകളിലും ഭാഗമാകാൻ താരത്തിന് സാധിച്ചു. ഒട്ടനേകം ആരാധകരാണ് ഈ താരത്തിനുള്ളത്. സമൂഹ മാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത ഈ താരത്തിന്റെ വിശേഷങ്ങളും വാർത്തകളും മലയാളികൾക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. 39 വർഷത്തിനുശേഷം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയാണ് സമൂഹ മാധ്യമങ്ങളിൽ നടി രേവതി ഇടം പിടിച്ചിരിക്കുന്നത്. നടന്മാരായ ജോജു ജോർജ്, ബിജു മേനോൻ എന്നിവരോടൊപ്പം ഉള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. നീണ്ട വർഷങ്ങളായി കാത്തിരുന്ന സ്വപ്നമാണ് പ്രതീക്ഷിക്കാതെ വന്നെത്തിയത്.

കേരള മുഖ്യ മന്ത്രിയുടെ കയ്യിൽ നിന്നാണ് താരം അവാർഡ് വാങ്ങുന്നത്. കേരള സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് നടിയും കുടുംബാംഗങ്ങളും. അവാർഡ് വാങ്ങിച്ചതിനു ശേഷം ഉള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ‘ഈ പുരസ്കാരം കൈയ്യിൽ വരാൻ 40 ഓളം വർഷങ്ങൾ എടുത്തു. ആരാധകരുടെ സ്നേഹം നിരവധി വർഷങ്ങളായി അനേകം സിനിമകളിലൂടെ എനിക്ക് ലഭിച്ചിട്ടുണ്ട്.

പക്ഷെ ഈ അവാർഡ് ലഭിക്കാൻ ഇത്രയും വർഷങ്ങളായി. എന്റെ അമ്മക്കും അച്ഛനും ആണ് അവാർഡ് കിട്ടിയതിൽ ഒത്തിരി സന്തോഷം. എല്ലാവരും ചോദിക്കാറുണ്ട് ഈ അവാർഡ് ആർക്ക് ഡെഡിക്കേറ്റ് ചെയണം എന്ന്. പക്ഷെ ഈ അവാർഡ് എനിക്ക് തന്നെയാണ് ഞാൻ ഡെഡിക്കേറ്റ് ചെയുന്നത്. ഞാൻ അത് അർഹിക്കുന്നു’ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. നിരവധി പേരാണ് താരത്തിനെ ആശംസകൾ അറിയിക്കുന്നത്. അർഹിച്ച കൈകളിൽ പുരസ്ക്കാരം എത്തിയ സന്തോഷവും ആരാധകർക്ക് ഉണ്ട്.

 

View this post on Instagram

 

A post shared by Revathy Asha Kelunni (@revathyasha)

Leave a Reply

Your email address will not be published. Required fields are marked *