നീണ്ട ഇടവേളക്കുശേഷം സൂര്യ ഫെസ്റ്റിവൽ ചുവടുവെച്ച് നടി നവ്യ നായർ!! നൃത്തത്തിൽ സ്വയം മറന്ന് താരം.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരിയാണ് നവ്യ നായർ. സിനിമ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തന്നെ നൃത്തത്തെ ഒരുപാട് സ്നേഹിച്ച ആളാണ് നവ്യ നായർ. സിനിമ മേഖലയിൽ എത്തുമ്പോഴും അഭിനയത്തിനും നൃത്തത്തിനും ഒരേപോലെ സ്നേഹിച്ച വ്യക്തി കൂടിയാണ് നവ്യ എന്ന് പറയാം. മലയാളികളുടെ ബാലാമണിയായി എത്തിയപ്പോൾ മുതൽ ആരാധകർ ഇരുകൈയും നീട്ടിയാണ് ഈ താരത്തെ സ്വീകരിക്കുന്നത്.

വിവാഹശേഷം സിനിമ മേഖലയിൽ നിന്നും മലയാളികൾക്കിടയിൽ നിന്നും അപ്രത്യക്ഷമായ ഈ താരത്തെ ഏറെ സന്തോഷത്തോടെ കൂടിയാണ് ആരാധകർ ഇന്നും ഓർക്കാറുള്ളത്. അത്രമാത്രമാണ് താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ സ്വീകരിച്ചിട്ടുള്ളത്. ഒരുപാട് നാളുകൾക്കു ശേഷം ഒരുത്തി എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ ഗംഭീരമായ തിരിച്ചുവരവ് നടത്തി. പിന്നീട് നൃത്തങ്ങളിലും പൊതുവേദികളിലും എല്ലാം വളരെ സജീവമായി തുടരുകയാണ്.

സമൂഹമാധ്യമങ്ങളിൽ സജീവമായ നടി നവ്യ നായർ ഇപ്പോൾ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആറു വർഷങ്ങൾക്കുശേഷം സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ വീണ്ടും ഭാഗമാവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. ഒരുപാട് വർഷം അഭിനയ മേഖലയിൽ നിന്നും നൃത്തത്തിൽ നിന്നും പൊതുവേദികളിൽ ഒന്നും അധികം സജീവമായിരുന്നില്ല നവ്യ എന്ന് പറയാം. എന്നാൽ അതിനെയെല്ലാം മാറ്റി മറിച്ച് തന്റെ സ്വപ്നങ്ങൾ കീഴടക്കാൻ വേണ്ടിയായിരുന്നു താരത്തിന്റെ രണ്ടാം വരവ്.

നവ്യയുടെ തിരിച്ചുവരവോടുകൂടി ആരാധകർ ഒന്നടങ്കം ആഹ്ലാദത്തിലാണ്. ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഗ്രഹവും സന്തോഷവുമാണ് സൂര്യ ഫെസ്റ്റിവലിൽ ഭാഗമാവുക എന്നുള്ളത്. ആ ഭാഗ്യം തനിക്ക് ലഭിച്ചതിന് നവ്യ ഏവരോടും നന്ദി പറയുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ചായിരുന്നു സൂര്യ ഫെസ്റ്റിവൽ നടന്നത്. 10 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ആഘോഷവേളയിൽ താരവും ഭാഗമാകുന്നു എന്നറിഞ്ഞതോടെ ആരാധകർ ആവേശത്തിലാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *