നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വപ്നം പൂവണിഞ്ഞ് നടി മഹാലക്ഷ്മി!! ചിത്രങ്ങൾ പങ്കുവെച്ച് താരം, ഏറ്റെടുത്ത് ആരാധകരും.

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഹാലക്ഷ്മി. ഹരിചന്ദനം എന്ന ടെലിവിഷൻ പരമ്പരയിലെ റോസ് എന്ന കഥാപാത്രത്തിലൂടെയാണ് മഹാലക്ഷ്മി ആദ്യമായി മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. മഹാലക്ഷ്മി തനിക്ക് ലഭിച്ച കഥാപാത്രത്തെ അതിന്റെ പൂർണ്ണതയോടെയാണ് ആരാധകരിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ താരത്തെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. മലയാളി അല്ലെങ്കിൽ പോലും അഭിനയത്തിലൂടെ നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്.

മലയാളികൾക്കിടയിൽ നിന്ന് അപ്രത്യക്ഷമായ മഹാലക്ഷ്മി ഇന്നും തമിഴ് സിനിമ സീരിയൽ മേഖലകളിൽ സജീവമാണ്. ഈ വർഷം സെപ്റ്റംബർ ഒന്നിന് ആയിരുന്നു ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് താരത്തിന്റെ വിവാഹം നടന്നത്. തമിഴ് ഫിലിം പ്രൊഡ്യൂസർ ആയ രവീന്ദർനെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ നിറഞ്ഞു നിന്നിരുന്ന വാർത്തയായിരുന്നു ഇവരുടെ വിവാഹം.

ഇവരുടെ രണ്ടാം വിവാഹം ആയതുകൊണ്ട് തന്നെ ആരാധകർക്കിടയിൽ നിന്നും നിരവധി വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഈ ദമ്പതികൾക്ക് നേരിടേണ്ടി വന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ തങ്ങളുടെ വിവാഹ ജീവിതവുമായി ഇരുവരും സന്തോഷപൂർവ്വം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ഈ താര ദമ്പതികളുടെ പുതിയ ചിത്രങ്ങളാണ്.

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം തന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി മഹാലക്ഷ്മി. മഞ്ഞ ചരടിൽ നിന്നും തിരുമാഗല്യത്തിലേക്ക്, അത് അവളുടെ ഐഡന്റിറ്റി അല്ല പകരം ജീവിതമാണ് എന്ന അടിക്കുറിപ്പോടെയാണ് രവീന്ദർ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. നിരവധി പേരാണ് ഇവരുടെ ഈ ചിത്രത്തിന് താഴെ ആശംസകളുമായി രംഗത്തെത്തുന്നത്. ഒപ്പം നല്ലൊരു ജീവിതം ലഭിക്കട്ടെ എന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *