മകൾ അല്ലിയുടെ ഡയറി പങ്കുവെച്ച് സുപ്രിയ, വികാരഭരമായ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ കമെന്റുകളുമായി ആരാധകർ.

സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപെടുന്ന ഒന്നാണ് മാതൃത്വം. മലയാള ചലച്ചിത്രലോകത്തെ താരങ്ങൾ പങ്കുവെക്കുന്ന കുടുംബവിശേഷങ്ങൾക്ക് ആരാധകർ ഏറെയാണ്. താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് അത്തരം ഒരു പോസ്റ്റ്‌. നടനും സംവിധായകനുമായ പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ആണ് തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. ഇരുവരുടെയും ഏകമകൾ അലംകൃത എന്ന അല്ലിയുടെ ഡയറി ആണ് താരപത്നി ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരിക്കുന്നത്.

ഈ പോസ്റ്റ് ആണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾക്ക് തന്നെയാണ് ഏറെ ഇഷ്ടം എന്ന് ചിത്രത്തിലൂടെ സുപ്രിയ മേനോൻ പറയുന്നു. മാതൃത്വം എളുപ്പം അല്ലെന്നും, എല്ലാ അമ്മമാരെ പോലെ തനിക്കും പലപ്പോഴും കുറ്റബോധം തോന്നാറുണ്ട് എന്നും സുപ്രിയ പറയുന്നു. എന്നാൽ മകളുടെ ഇത്തരം കുറിപ്പുകളിലൂടെയാണ്, താൻ ചെയുന്നത് ശരിയാണെന്നു പലപ്പോഴും മനസിലാവുന്നത് എന്നാണ് സുപ്രിയ കുറിപ്പിൽ എഴുതിയിരിക്കുന്നത്. സുപ്രിയയുടെ ഈ ഹൃദയത്തിൽ തൊട്ട കുറിപ്പിന് താഴെ നിരവധി ആരാധകർ ആണ് കമന്റ്‌ ചെയ്തിരിക്കുന്നത്.

അമ്മയുടെ ഒപ്പം പാചകം ചെയ്യാൻ ഇഷ്ടമാണെന്നും, തങ്ങൾ ഒരുമിച്ചു കളിക്കാറുണ്ടെന്നും അല്ലി തന്റെ ഡയറിയിൽ എഴുതിയിട്ടുണ്ട്. കൂടാതെ, ‘അമ്മ തനിക്ക് പല പുതിയ കാര്യങ്ങളും പഠിപ്പിച്ചു തരാറുണ്ടെന്നും മകൾ അലിയുടെ ഡയറിയിൽ ഉണ്ട്. നടനും ഭർത്താവുമായ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകർ ഏറെയാണ് ഭാര്യ സുപ്രിയാമേനോനും. ഇരുവരുടെയും പ്രണയവും വിവാഹവും, സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിട്ടുണ്ട്.

എന്നും എവിടെയും തന്റെ അഭിപ്രായങ്ങളും, നിലപാടുകളും തുറന്ന് പറയുന്ന സുപ്രിയമേനോനെ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്. സുപ്രിയയുടെ ഇന്റർവ്യൂകൾക്ക് ഇപ്പോഴും വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കുന്നത്. നിർമാതാവ് ആയും സിനിമയിലേക്ക് ചുവടുറപ്പിച്ചിരിക്കുന്ന സുപ്രിയ മേനോൻ ബിബിസി ചാനലിലെ മാധ്യമപ്രവർത്തക ആയി പ്രവർത്തിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ മേനോൻ, തന്റെ ഏറ്റവും പുതിയ കുടുംബവിശേഷങ്ങളും,സിനിമാവിശേഷങ്ങളും, മുടങ്ങാതെ ആരാധകർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *