കാത്തിരിപ്പിനൊടുവിൽ ‘ചക്കപഴം’ വീണ്ടും എത്തുന്നു.. ആരാധകർ കാത്തിരുന്ന വാർത്തയുമായി പ്രിയ താരങ്ങൾ

ഫ്ളവർസ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര ആയിരുന്നു ‘ചക്കപ്പഴം’. ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പരക്ക് ശേഷം ഇറങ്ങിയ ഈ പരമ്പരക്ക് തുടക്കത്തിൽ വലിയ വിമർശനങ്ങൾ ആണ് നേരിടേണ്ടി വന്നത്. ഉപ്പും മുളകും എന്ന കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയുടെ അനുകരണം ആണ് ഈ പരമ്പര എന്നൊക്കെ നിരവധി ആരോപണങ്ങൾ ആണ് വന്നിരുന്നത്. പക്ഷെ വൈകാതെ തന്നെ പ്രേക്ഷകർ പരമ്പരയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഉപ്പും മുളകും എന്ന കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയെ പോലെ, ചക്കപ്പഴവും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി.

വളരെ വേഗത്തിൽ മാറുകയായിരുന്നു. പരമ്പരയിൽ വൻ താരനിരയാണ് ഉണ്ടായിരുന്നത്. മുഹമ്മദ് റാഫി, ഹരിത ഹരിദാസ്, ശ്രുതി രജനികാന്ത്, അശ്വതി ശ്രീകാന്ത്, അർജുൻ സോമശേഖരൻ എന്നിങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ പരമ്പരയിൽ നിന്നും ആദ്യം ശിവനായി വന്ന അർജുൻ സോമശേഖരൻ പിന്മാറുകയും തുടർന്ന്, ശ്രീകുമാറും, പിറകെ മറ്റു താരങ്ങളും ഷോയിൽ നിന്ന് പിന്മാറുകയായിരുന്നു. അതോടെ പരമ്പര സംപ്രേക്ഷണം ചെയുന്നത് നിർത്തുകയായിരുന്നു.

എന്നാൽ ചാനൽ ഔദ്യോധികമായി പരമ്പര നിർത്തിയതായി അറിയിച്ചിട്ടുമില്ല. അതോടെ കടുത്ത നിരാശയിലായിരുന്നു മലയാളി പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ പരമ്പരക്ക് നിരവധി ഫാൻ ഗ്രൂപ്പുകൾ ആണ് ഉള്ളത്. പലപ്പോഴും ട്രോളന്മാരുടെ ഇഷ്ട കഥാപാത്രങ്ങൾ ആണ് ഈ പാരമ്പരയിലേത്. ഇപ്പോൾ ഇതാ പരമ്പരയിലെ താരങ്ങൾ തന്നെ നേരിട്ട് ആരാധകർക്ക് മുന്നിൽ ആ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. ചക്കപ്പഴം സീസൺ 2 ഉടനെ ഉണ്ടാവുമെന്നാണ് താരങ്ങൾ അറിയിക്കുന്നത്.

 

View this post on Instagram

 

A post shared by amal Rajdev (@amal_rajdev)

തങ്ങളുടെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വിശേഷം താരങ്ങൾ പങ്കുവെച്ചത്. അതിനോടൊപ്പം തന്നെ മുൻ സീസണിൽ നൽകിയ സപ്പോർട്ടും പിന്തുണയും തുടർന്നുള്ള യാത്രയിലും വേണമെന്ന്, താരങ്ങൾ ആരാധകരോട് അഭ്യർത്ഥിക്കുകയാണ്. എന്തായാലും ആരാധകർക്ക് ഏറെ സന്തോഷമുള്ള വാർത്തയാണ് ഇത്. തങ്ങളുടെ ഇഷ്ടപരമ്പരയെ ഒരിക്കൽ കൂടി ടെലിവിഷൻ സ്‌ക്രീനിൽ ഉടനെ തന്നെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. അതിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് അവർ.

Leave a Reply

Your email address will not be published. Required fields are marked *