വെറൈറ്റി രീതിയിൽ പിറന്നാൾ ആഘോഷിച്ച് അഹാന കൃഷ്ണകുമാർ…കേക്ക് അടിപൊളി ആയിട്ടുണ്ടെന്ന് ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത താര കുടുംബമാണ് അഹാന കൃഷ്ണകുമാറിന്റെത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഈ താര കുടുംബത്തിന്റെ ഏതൊരു വാർത്തയും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മലയാളി പ്രേക്ഷകർക്കിടയിൽ വളരെ വേഗം തന്നെ ഇടം പിടിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ താര കുടുംബത്തിന്റെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ ഉത്സാഹത്തോടെ കാത്തിരിക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നതാണ് ഈ താര കുടുംബത്തിലെ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാനയുടെ പിറന്നാൾ ആഘോഷം.

കഴിഞ്ഞ ദിവസങ്ങളിൽ ആണ് നടി അഹാനയുടെ പിറന്നാൾ കുടുംബത്തോടൊപ്പം ഗംഭീരമായ് നടത്തിയത്. എല്ലാ തവണയിൽ നിന്നും വളരെ വ്യത്യസ്തതയോടും ഒപ്പം തന്നെ അതിമനോഹരമായിട്ടും ആണ് പിറന്നാൾ ആഘോഷം നടത്തുന്നത്. അഹാനയുടെ ഒന്നാം പിറന്നാളിന്റെ ഓർമ്മകൾ തൊട്ടുണർത്തുന്ന രീതിയിൽ പിറന്നാൾ ദിവസത്തെ വീണ്ടും പുനരാവിഷ്കരിച്ചാണ് ഇരുപത്തിയേഴാം പിറന്നാൾ ഈ കുടുംബം ആഘോഷിക്കുന്നത്. അഹാന തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്.

ചിത്രത്തോടൊപ്പമുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ ’27 വയസ്സ് തികയുന്നത് അങ്ങനെയാണ്, ചില കാരണങ്ങളാൽ 27 എന്ന നമ്പർ എനിക്ക് താല്പര്യം ഇല്ലാത്തതായി തോന്നി. 25 ഞാൻ ആവേശകരമായി കണ്ടെത്തി പക്ഷെ 27 ഒരു റാൻഡം നമ്പർ പോലെയാണ് തോന്നിയത്. അതിനാൽ എന്നെത്തന്നെ ആവേശഭരിതയാക്കാൻ എന്റെ ആദ്യ ജന്മദിനത്തിന് ഞാൻ മുറിച്ച അതേ കേക്ക് തന്നെ എന്റെ ഇരുപത്തിയേഴാം ജന്മദിനത്തിന് മുറിക്കുന്ന കേക്ക് ആവണമെന്ന് ഞാൻ തീരുമാനിച്ചു. സത്യസന്ധമായി, ഞാൻ കേക്ക് മാത്രമേ പ്ലാൻ ചെയ്തിട്ടുള്ളൂ.

എന്നാൽ എന്റെ അമ്മ ഈ സംക്ഷിപ്തത്തെ ഗൗരവമായി എടുക്കുകയും എന്റെ ഒന്നാം ജന്മദിനത്തിൽ ധരിച്ചിരുന്ന അതേ സാരി ധരിക്കുകയും ചെയ്തു, കൂടാതെ എന്റെ അച്ഛനും സമാനമായ ഒരു ഷർട്ട് കണ്ടെത്തി. എന്ന നീണ്ട ഹൃദയസ്പർശിയായ വാക്കുകളോട് കൂടിയാണ് ചിത്രം പങ്കുവെക്കുന്നത്. താരത്തിന്റെ ഈ കുറിപ്പും ഒപ്പം തന്നെ പഴയതും പുതിയതും ഒന്നിച്ച് കോർത്തിണക്കിയ ചിത്രങ്ങളും പുറത്ത് വന്നതോടെ ആരാധകർ ആവേശത്തിലാകുകയായിരുന്നു. പഴയ ചിത്രങ്ങൾ കാണുമ്പോൾ കൃഷ്ണകുമാറിനും സിന്ധുവിനും ഇന്നും ഒരു മാറ്റമില്ലെന്നും, ചിത്രങ്ങൾ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും ആരാധകർ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *