ഇഷാനിക്ക് ഒട്ടും പ്രതീക്ഷിക്കാത്ത പിറന്നാൾ സമ്മാനം നൽകി അഹാന കൃഷ്ണകുമാർ!!

മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന താര കുടുംബമാണ് കൃഷ്ണ കുമാറിന്റെത്. കൃഷ്ണ കുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും, ദിയയും, ഇഷാനിയും, ഹൻസികയും എല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. സോഷ്യൽ മീഡിയകളിൽ സജീവമായ കൃഷ്ണ കുമാറിന്റെ മക്കൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇവർ തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂ ട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അതുകൊണ്ട് തന്നെ ഈ കുടുംബത്തിലെ ഏതൊരു വിശേഷങ്ങളും ആരാധകർക്കിടയിൽ വളരെ വേഗത്തിൽ തന്നെ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നതാണ് കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനിയുടെ പിറന്നാൾ ആഘോഷം. അഹാന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇഷാനിയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെക്കുന്നത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

ഇഷാനിക്ക് ഒപ്പമുള്ള ചെറുപ്പത്തിലേയും ഇപ്പോഴത്തെയും ചിത്രങ്ങൾ ഒന്നിച്ച് ചേർത്ത് ഒരു വീഡിയോ രൂപത്തിലാണ് അഹാന പിറന്നാൾ ആശംസകൾ നേരുന്നത്. ജന്മദിനാശംസകൾ എന്റെ ബിതാനി. മിക്കവാറും എല്ലാ കാര്യങ്ങളിലും നിങ്ങൾ എന്നെ സഹായിക്കാൻ വരുന്നത് കാണുന്നതിൽ സന്തോഷമുണ്ട് ജന്മദിനാശംസകൾ സുന്ദരിയായ പെൺകുട്ടി. വൗ 22 , ഫാൻസി നമ്പർ. നിനക്ക് ഈ സമ്മാനം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിങ്ങനെ ആയിരുന്നു വീഡിയോക്ക് ഒപ്പമുള്ള അഹാനയുടെ വാക്കുകൾ.

ഈ ചിത്രങ്ങളെല്ലാം ആരാധകർ സെക്കന്റുകൾക്കുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയത്. ഒപ്പം തന്നെ ഇഷാനിക്ക് പിറന്നാൾ ആശംസകളും ആരാധകർ നേരുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന വൺ എന്ന സിനിമയിലൂടെ ഇഷാനി അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചിരുന്നു. തുടർന്ന് താരത്തിനോടുള്ള ആരാധകരുടെ സ്നേഹം വർദ്ധിക്കുകയായിരുന്നു എന്ന് പറയാം. ധാരാളം ആരാധകർ ആണ് അഹാന പങ്കുവെച്ച വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *