ഓണത്തിന് ഓലൻ വെച്ച് ആഹാന.!! സർപ്രൈസുമായി വീട്ടിലേക്ക് ചെന്നപ്പോൾ സംഭവിച്ചത്.

കേരളത്തിൽ ഏറെ ആഘോഷമാക്കുന്ന ഒന്നാണ് ഓണം. ഈ വർഷത്തെ ഓണം വരവേൽക്കാൻ കാത്തിരിക്കുകയാണ് മലയാളികൾ. ഓണത്തിന്റെ വിശേഷങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ ആണ് ആഹാന കൃഷ്ണ തന്റെ യൂ ട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ അമ്മൂമ്മയ്ക്കും അപ്പുപ്പനും ഓണത്തിന്റെ സർപ്രൈസ് കൊടുക്കുന്നതായിരുന്നു. നിരവധി പേരാണ് താരത്തിന്റെ വീഡിയോ കണ്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ അപ്പച്ചിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു കൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ ഏറെ തരംഗം സൃഷ്ടിച്ചത് ആയിരുന്നു. ഇന്നിതാ സർപ്രൈസ് ആയി താരം തന്റെ അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഓലൻ വെച്ച് കൊടുക്കുന്ന വീഡിയോയാണ് ആരാധകർക്കൊപ്പം പങ്കുവെക്കുന്നത്. താരത്തിന്റെ രസകരമായ വീഡിയോയിൽ പഴയകാല ഓർമ്മകളും പങ്കുവെക്കുന്നുണ്ട്.

ആദ്യമായി തിരുവാതിരക്കളി കളിച്ചതും കുടുംബാംഗങ്ങളുമായി പൂക്കളം ഇടുന്നതും ഓണ സദ്യ കഴിക്കുന്നതും അങ്ങനെയങ്ങനെ നിരവധി ഓർമ്മകളും പ്രേക്ഷകരോടൊപ്പം പങ്കുവെക്കുന്നു. താരം ആദ്യമായാണ് കുക്ക് ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ അഹാന ഉണ്ടാക്കിയ ഓലൻ കൊണ്ട് ചെല്ലുബോൾ സർപ്രൈസിനേക്കാൾ കൂടുതൽ അവർക്കു ഷോക്ക് ആകും ഉണ്ടാകുക എന്നും ഹാസ്യ രൂപേണ താരം അവതരിപ്പിക്കുന്നു.

ഒപ്പം ഓണത്തിന് അമ്മുമ്മക്കും അപ്പൂപ്പനും കൂടി ഒരു സമ്മാനവും നൽകുന്നുണ്ട്. പുതിയ ഒരു ഗ്യാസ് സ്റ്റവ് ആണ് താരം ഇരുവർക്കുമായ് കൊടുക്കുന്നത്. ഓണത്തിന് ഈ ഗ്യാസ് സ്റ്റവിൽ വെച് പാസയം ഉണ്ടാക്കണമെന്നും അമ്മുമ്മയോട് പറയുന്നു. താരത്തിന്റെ ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തു. ഇനിയും പുതിയ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *