ആനപ്പുറത്ത് കേറി ഐഷുവും, തല കുലുക്കി ആനയും!! ചിത്രങ്ങൾ കണ്ട് കൗതുകത്തോടെ ആരാധകർ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഏവർക്കും സുപരിചിതയായ ഈ നടിക്ക് നിരവധി ആരാധകരാണ് ഉള്ളത്. മോളിവുഡിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിൽ അഭിനയിച്ച് അവിടെയും താരം ഒരുപാട് ആരാധകരെ സ്വന്തമാക്കി. അൽത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ ആണ് ആരാധകർക്ക് മുമ്പിൽ ആദ്യമായി ഐശ്വര്യ എത്തുന്നത്.

പിന്നീട് മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, ബ്രദേഴ്സ് ഡേ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന് ചലച്ചിത്രത്തിലൂടെ ആണ് മലയാളികൾ താരത്തെ കൂടുതൽ അടുത്ത് അറിഞ്ഞത്. ഈ സിനിമയിൽ ടോവിനോയുടെ നായികയായി അപർണ എന്ന കഥാപാത്രമാണ് ചെയ്യുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇടം പിടിച്ചിരിക്കുന്നത്. ആനപ്പുറത്ത് കയറിയിരിക്കുന്ന ചിത്രങ്ങളാണ് ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പുറത്തുവിട്ടത്. ചിത്രങ്ങൾ പുറത്തു വന്നതിനു ശേഷം നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

കൊമ്പനാന തലകുലുക്കി നിൽക്കുന്നതും ഒപ്പം തന്നെ ആനപ്പുറത്ത് കേറിയുള്ള ഐഷുവിന്റെ ചിത്രവും നിമിഷങ്ങൾക്കുള്ളിൽ ആണ് വൈറൽ ആയ മാറിയത്. മണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവം എന്ന ബിഗ് ബഡ്ജറ്റ് തമിഴ് സിനിമയിൽ നടി ഐശ്വര്യ അഭിനയിക്കുന്നുണ്ട്. വിക്രം ഐശ്വര്യ റായ് ബച്ചൻ ജയൻ രവി, കാർത്തിക്, തൃഷ തുടങ്ങി വലിയൊരു താരനിരയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സെപ്റ്റംബർ മാസം 30നാണ് ഈ സിനിമ പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

Leave a Reply

Your email address will not be published. Required fields are marked *