കാണാൻ കുഞ്ഞൻ ആണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് കരിഞ്ചീരകം. എന്നാൽ മിക്ക ആളുകൾക്കും ഇതിൻറെ ഉപയോഗ രീതി അറിയില്ല എന്നതാണ് വാസ്തവം. വളരെ കുറവ് ഭക്ഷണ വസ്തുക്കളിൽ മാത്രമേ നാം ഇതുവരെ കരിഞ്ചീരകം ഉപയോഗിക്കുന്നുള്ളൂ. മരണത്തിനൊഴുകെ മറ്റ് എല്ലാത്തിനും ഉള്ള മരുന്ന് ഇതിലുണ്ട്. പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.
ദിവസവും കരിംജീരകം കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ബീറ്റാ കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കാനും ഫലപ്രദമാകും. ഇതിൻറെ ഓയിൽ പ്രത്യേക രീതിയിൽ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും ഉത്തമമാണ് ഇതിലെ ആന്റിഓക്സിഡൻറ് ഗുണങ്ങൾ കരളിൻറെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായകമാകുന്നു.
കരിഞ്ചീരക തൈലം ഒരു കപ്പ് കട്ടൻചായയിൽ ചേർത്ത് കുടിക്കുന്നത് പൈൽസ് കാരണമുള്ള മലബന്ധം പൂർണ്ണമായും അകറ്റാൻ സഹായിക്കുന്നു. സന്ധിവേദനയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ശരീരത്തിന് രോഗപ്രതിരോധശേഷി ലഭിക്കുവാൻ രാവിലെ വെറും വയറ്റിൽ കരിഞ്ചീരക ഓയിലും തേനും ചേർത്ത് കഴിച്ചാൽ മതി. കരിഞ്ചീരകത്തിലെ ആൻറി ഓക്സിഡന്റുകൾ തൊണ്ട വീക്കം പോലുള്ള പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്.
സ്ത്രീകളിലെ വെള്ളപോക്ക്, അമിത രക്തസ്രാവം, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കരിംജീരകം. ആരോഗ്യഗുണങ്ങൾക്ക് പുറമേ നിരവധി സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. കേശ സംരക്ഷണത്തിനും പ്രകൃതിദത്തമായ രീതിയിൽ ഡൈ നിർമ്മിക്കുന്നതിനും കരിഞ്ചീരകം ഉപയോഗിക്കാറുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഇതിൻറെ ഉപയോഗ രീതികൾ ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടതുണ്ട്. കരിഞ്ചീരക ത്തിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.