നല്ലൊരു ശതമാനം ആളുകളെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് അലർജി. നമ്മുടെ ശരീരം ബാഹ്യമായ പ്രേരക ഘടകങ്ങളോട് അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്ന് പറയുന്നത്. പ്രേരക ഘടകങ്ങൾ ആൻറിജനായി പ്രവർത്തിച്ച നമ്മുടെ ശരീരത്തിലെ ആൻറിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. അലർജി ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്.
പൊടി, ചില ചെടികൾ , പൂപ്പൽ,ചെറുപ്രാണികൾ ഇവയാണ് സാധാരണയായി കാണുന്ന ആൻറിജനുകൾ. ശ്വാസനാളിയിലാണ് ഈ ആൻറിജൻ ആൻറി ബോഡി പ്രതികരണം ഉണ്ടാകുന്നത്. അതുമൂലം ശ്വാസനാളികൾ അമിതമായി പ്രതികരിക്കുമ്പോഴാണ് ശ്വാസകോശ സംബന്ധമായ അലർജി ഉണ്ടാകുന്നത്. ഇത് ആസ്ത്മ വിട്ടുമാറാത്ത ചുമ എന്നിവയിലേക്ക് നയിക്കുന്നു. മൂക്കടപ്പ്, തുമ്മൽ, കണ്ണ് ചൊറിച്ചിൽ എന്നിവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങൾ.
കാലാവസ്ഥ ബാധകമല്ലാതെ എല്ലാ കാലങ്ങളിലും കണ്ടുവരുന്ന അലർജിയാണ് പെരിനിയൽ അലർജി. ഇതിൻറെ കാരണങ്ങൾ പലതാണ്. വീടിനകത്തെ പൊടി, പാറ്റ,വിറകടുപ്പിലെ പുക, കൊതുകുതിരി, സാമ്പ്രാണി, സിഗരറ്റ് പുക തുടങ്ങിയവയെല്ലാം ഇൻഡോർ അലർജനുകളാണ്. പൂമ്പൊടികൾ, ഓട്ടോമൊബൈൽ എക്സോസ്റ്റ്, സിഗരറ്റ് പുക എന്നിവയെല്ലാം ഔട്ട്ഡോർ അലർജനുകളാണ്. നമ്മൾ കഴിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങളും അലർജിക്ക് കാരണമാകുന്നുണ്ട്.
പ്രധാനമായും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ് അലർജി ഉണ്ടാക്കുന്നത്. കപ്പലണ്ടി, മുട്ട, പാൽ, മത്സ്യം, മാംസം തുടങ്ങിയവയോട് ആണ് സാധാരണയായി അലർജി കണ്ടുവരുന്നത്. ചില മരുന്നുകൾ ശരീരത്തിന് യോജിക്കാതെ വരുമ്പോൾ അലർജി പ്രശ്നമുണ്ടാക്കാം. പ്രധാനമായും വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും ആണ് അലർജി ഉണ്ടാവാൻ കാരണമാകുന്നത്. ഏതുതരത്തിലുള്ള അലർജി ആണെങ്കിലും കാരണം വ്യക്തമായി നിർണയിച്ചതിനു ശേഷം അതുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കുന്നതിലൂടെ മാത്രമേ അലർജിയെ പിടിച്ചുനിർത്താൻ സാധിക്കുകയുള്ളൂ. അലർജിയുടെ ലക്ഷണങ്ങളെ കുറയ്ക്കാനായി ഡോക്ടർ പറഞ്ഞുതരുന്ന ഒരു കിടിലൻ വഴി ഈ വീഡിയോയിലൂടെ അറിയാം.