ഇന്ന് ചെറുപ്പക്കാരിൽ ഹൃദയാഘാതം മൂലം ഉണ്ടാകുന്ന മരണം കൂടിക്കൊണ്ടിരിക്കുന്നു. ഹൃദയാഘാതം മരണകാരണമാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം രോഗലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് അതിനുള്ള ചികിത്സ തേടുക എന്നതാണ്. ദിവസംതോറും ഹൃദ്രോഗങ്ങൾ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ മരണ നിരക്കും കൂടുന്നു. ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും ജീവിതശൈലിയും ഉള്ളവർ പോലും.
ഹൃദയാഘാതം മൂലം മരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഹൃദയത്തിലെ പേശികൾക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുകയോ അതിൻറെ വലിപ്പം കുറയുകയോ ചെയ്യുമ്പോഴാണ് ഭൂരിഭാഗം പേരിലും ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയത്തിന് ആവശ്യമായ ഓക്സിജനും മറ്റു പോഷകങ്ങളും ലഭിക്കാതെ വരുന്നോ ഇത് അതിജീവിക്കുവാൻ ഹൃദയത്തിന് കഴിയാതെ വരുകയും സങ്കീർണ്ണം ആവുകയും ചെയ്യുന്നു.
നിരവധി കാരണങ്ങളാണ് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നത്. കൂടിയ രക്തസമ്മർദ്ദം ഹൃദയത്തിനും രക്തക്കുഴലുകൾക്കും അമിതഭാരം നൽകുന്നു. തുടർച്ചയായി ഇവ പരിശോധിച്ചു ചികിത്സ തേടേണ്ടതുണ്ട്. ഭക്ഷണത്തിലെ അമിതമായ കൊളസ്ട്രോളിന്റെ അളവാണ് ഹൃദ്രോഗങ്ങളുടെ മറ്റൊരു കാരണം. കൊളസ്ട്രോളിന്റെ വർദ്ധനവ് ഹൃദയാഘാതത്തിനും മസ്തിഷ്ക ഗാഥത്തിനും കാരണമാകുന്നു. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക എന്നത്.
ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം അമിതഭാരത്തിലേക്കും ഹൃദ്രോഗങ്ങളിലേക്കും നയിക്കുന്നു. ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണ ശീലത്തിലൂടെ ശരീരഭാരം നിയന്ത്രിക്കുവാനും രക്തസമ്മർദ്ദവും കൊളസ്ട്രോളും പരിധിയിൽ നിർത്താനും കഴിയും. ആരോഗ്യകരമായ ഭക്ഷണ ശീലത്തോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യത്തിന് ആവശ്യമാണ്. വ്യായാമത്തിന്റെ അഭാവവും ദീർഘസമയം തുടർച്ചയായി ഇരിക്കുന്നതും ഹൃദയത്തിൻറെ ആരോഗ്യത്തിന് ഉചിതമല്ല. ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കേണ്ടതുണ്ട്. അമിതമായ പുകവലിയും മദ്യപാനവും ഹൃദ്രോഗങ്ങളുടെ മറ്റൊരു കാരണമാണ്. വിശദമായി അറിയുന്നതിന് വീഡിയോ കാണൂ.