കൊതുകുകളെ ഓടിക്കാൻ ഇതിലും എളുപ്പം വഴി വേറെയില്ല, ഈ രണ്ടു പദാർത്ഥങ്ങൾ മതി…

ലോകത്തിൽ തന്നെ ഏറ്റവും വലിയ കൊലയാളികളാണ് കൊതുകുകൾ, ഇവ പരത്തുന്ന രോഗങ്ങൾ ജീവൻ വരെ നഷ്ടമാകുന്നതിന് കാരണമാകുന്നു. മലേറിയ, ഡെങ്കിപ്പനി, സിക്ക, ചിക്കൻഗുനിയ തുടങ്ങി നിരവധി രോഗങ്ങളുടെ പ്രധാന കാരണക്കാരൻ കൊതുകാണ്. വിപണിയിൽ ലഭ്യമാകുന്ന നിരവധി ഉൽപ്പന്നങ്ങൾ ഈ മാരകമായ പ്രാണികളിൽ നിന്ന് ഭക്ഷണം വാഗ്ദാനം ചെയ്യുന്നുവെങ്കിലും ഇവ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായി മാറുന്നു.

ദീർഘനാളത്തെ ഉപയോഗത്തിനു ശേഷം കൊതുകുകൾ ഈ വസ്തുക്കളോട് പ്രതിരോധം പുലർത്തുമ്പോൾ ഈ ഉൽപ്പന്നങ്ങൾ ഫലപ്രദം അല്ലാതെ ആകുന്നു. കൊതുകുകളെ കൊല്ലുന്നതിനും അകറ്റുന്നതിനും വേണ്ടിയുള്ള ഒരു പ്രകൃതിദത്ത മാർഗ്ഗമാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി വേപ്പെണ്ണയും കർപ്പൂരവും എടുക്കുക. വേപ്പെണ്ണയിൽ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറിവൈറൽ, ആൻറി പ്രോട്ടോസോൾ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

മിക്ക പ്രാണികളെയും അകറ്റുവാനുള്ള പ്രകൃതിദത്ത പരിഹാരമാണ് ആര്യവേപ്പിന്റെ എണ്ണ. ശുദ്ധമായ വേപ്പെണ്ണ മറ്റുതരങ്ങളെ അപേക്ഷിച്ച് കൂടുതൽ ഫലപ്രദമാണ്. ഇത് തയ്യാറാക്കുന്നതിനായി വേണ്ട മറ്റൊരു ഘടകം കർപ്പൂരമാണ്, പ്രകൃതിദത്തമായ രീതിയിൽ കൊതുകിനെ അകറ്റുവാൻ പണ്ട്മുതലെ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ് കർപ്പൂരം. ഇത് കൊതുകുകളെ കൊല്ലുക മാത്രമല്ല വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുന്നു.

കൊതുകടി കുറയ്ക്കാനും ഏറെ ഉപകാരപ്രദമാണ്. ഒരു പാത്രത്തിൽ കുറച്ചു വേപ്പെണ്ണയെടുത്ത് അതിലേക്ക് അല്പം കർപ്പൂരം പൊടിച്ചിടുക. ഇവ രണ്ടുംകൂടി ചെറിയ ചൂടിൽ ചൂടാക്കി എടുക്കുക. ഇത് ഒരു ചിരാതില്‍ എടുത്ത് തിരിയിട്ട് കത്തിക്കുക. കൊതുകുകളെ അകറ്റാനുള്ള നല്ലൊരു പ്രകൃതിദത്തമായ രീതിയാണിത് യാതൊരു പാർശ്വഫലങ്ങളും ഇതു മൂലം ഉണ്ടാവുകയില്ല. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക.